1 min read
സ്ഥാനാർത്ഥിയുടെ മരണം; തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് മരണപ്പെട്ട സാഹചര്യത്തിൽ വാർഡിലെ വോട്ടെടുപ്പ് മാറ്റിവെച്ചതായി വരണാധികാരിയായ സബ്കളക്ടർ ഒ.വി.ആൽഫ്രഡ് അറിയിച്ചു.
വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തീയതിയും തുടർനടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് അറിയിക്കും.

