1 min read

ശബരിമല: 36,61,258 പേർ ഇതുവരെ ദർശനം നടത്തി

ശബരിമലയിൽ ഇതുവരെ 36,61,258 പേർ ദർശനം നടത്തി. വെർച്വൽ ക്യൂവിലൂടെ 30,56,871, സ്പോട്ട് ബുക്കിങ്ങിലൂടെ
4,15,667, പുൽമേട് വഴി 1,30,955 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്.

കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 4,11,502 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!