പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടി-സംസ്ഥാനതല സമ്മാന വിതരണോദ്ഘാടനം നടന്നു

പോത്തൻകോട് :
സോൾ ലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ സ്കൂൾ മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള വായനപ്പെട്ടിയുടെ 2026 സംസ്ഥാനതല സമ്മാനവിതരണം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പരിപാടി ഉദ്ഘാടനം ചെയ്തു.

ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ സോൾ ലൈറ്റ് വേളാവൂർ മേഖലാ പ്രസിഡന്റ് ചന്ദ്രകുമാർ എസ്.എസ് അധ്യക്ഷത വഹിച്ചു.

സോൾ ലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല മുഖ്യപ്രഭാഷണം നടത്തി. സോൾ ലൈറ്റ് സാഹിത്യ വിഭാഗം ഡയറക്ടർ ജയൻ പോത്തൻകോട് ആമുഖ പ്രഭാഷണം നിർവഹിച്ചു.



മനോഹരൻ വേളാവൂർ, രാജാറാം, ഉമേഷ് ബാബു, വിമലാദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. ശാന്തിഗിരി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് ജനനി വന്ദിത ജ്ഞാനതപസ്വിനി മഹനീയ സാന്നിധ്യമായിരുന്നു. സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സ്മിജേഷ് SM സ്വാഗതവും ദീപ്തി S വിദ്യ കൃതജ്ഞതയും രേഖപ്പെടുത്തി.



