വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം ; പയ്യന്നൂരില്‍ വീണ്ടും അതിക്രമം
കണ്ണൂര്‍ പയ്യന്നൂരില്‍ വീണ്ടും അതിക്രമം. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമമുണ്ടായി. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്റെ കാര്‍ അക്രമികള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിയുന്നു. കാര്‍ ഭാഗികമായി കത്തി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നാരായണന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമായിരുന്നു. ഇന്നലെ ടി പുരുഷോത്തമന് എന്നയാളുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ടു. വീടിന്റെ ഗ്ലാസ് ജനലുകളും തകര്‍ത്തു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്നാണ് ടി പുരുഷോത്തമന് ആരോപിക്കുകയും ചെയ്തു.

അതേസമയം, പയ്യന്നൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപണമുയര്‍ന്നിരുന്നു. .ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കള്ളവോട്ട് നടന്നതെന്ന് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന് 24 നോട് പറഞ്ഞു. വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ചും ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെയും ആണ് പയ്യന്നൂരില്‍ കള്ളവോട്ട് നടന്നത് എന്നാണ് ആരോപണം. 6,16,19,142എന്നി ബൂത്തുകളില്‍ റീ പോളിംഗ് നടത്തണം എന്ന് ആവശ്യപ്പെട്ടു യുഡിഎഫ്ചീഫ് ഇലക്ഷന് ഏജന്റ് പരാതി നല്കി.
അതിനിടെ, പയ്യന്നൂരില്‍ കാറും വീടും ആക്രമിക്കപ്പെട്ട ടിപുരുഷോത്തമന്, സിപിഐഎം അംഗമാണെന്നും, തനിക്കുവേണ്ടി പ്രചരണം നടത്തിയിട്ടില്ലെന്നും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പുരുഷോത്തമനോട് വ്യക്തിപരമായ വൈരാഗ്യമുണ്ട് എന്നും കുഞ്ഞികൃഷ്ണന് ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണോ എന്നതിന് തെളിവില്ലെന്നും, രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ സാമൂഹ്യവിരുദ്ധരെന്നും ടി പുരുഷോത്തമന് പറഞ്ഞു.

