വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ച നിയുക്ത ചാത്തന്നൂർ എം.എൽ.എ. ബി.ബി. ഗോപകുമാറിനെ അമ്മമാർ റോസ പുഷ്പങ്ങൾ നൽകി വരവേറ്റു.

വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ച നിയുക്ത ചാത്തന്നൂർ എം.എൽ.എ. ബി.ബി. ഗോപകുമാറിനെ അമ്മമാർ റോസ പുഷ്പങ്ങൾ നൽകി വരവേറ്റു.

സ്നേഹാശ്രമത്തിന്റെ ഏഴാമത് വാർഷികാഘോഷ പരിപാടികൾ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. നിരന്തരം നിരവധി പരിശീലനങ്ങൾ നടക്കുന്ന അറിവിന്റെ കേന്ദ്രം കൂടിയായ സ്നേഹാശ്രമത്തിനു കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ലഭ്യമാക്കുമെന്നു അദ്ദേഹം അച്ഛനമ്മമാരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിൽ അച്ഛനമ്മമാരെ കാണാനെത്തിയതും അദ്ദേഹം അനുസ്മരിച്ചു.

സ്നേഹാശ്രമത്തിന്റെ സ്നേഹോപഹാരം ചെയർമാൻ ബി.പ്രേമാനന്ദ്, ബി.ബി. ഗോപകുമാറിനു സമർപ്പിച്ചു.ഏഴാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സ്നേഹാശ്രമത്തിൽ കുട്ടികളുടെ ത്രിദിന തീയറ്റർ ക്യാമ്പ് ബാലസാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ.ബി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നടനും സംവിധായകനുമായ റെജു ശിവാദാസ് ഡയറക്ടറായി പ്രവർത്തിക്കുന്ന ക്യാമ്പിൽ തീയറ്റർ ആർടിസ്റ്റുകളായ ശരത് വി.നായർ , ഐശ്വര്യ ലൈബി , ഷാൻ റഹിം എന്നിവർ വ്യക്തിത്വ വികസനം,അഭിനയം, മാസ്ക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കും. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം സുദീപ,കവി ഓരനെല്ലൂർ ബാബു, വേളമാനൂർ ഭഗവതിക്ഷേത്രം സെക്രട്ടറിയും റിട്ട. തഹസീൽദാറുമായ ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.


സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ,വൈസ്ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള ,സെക്രട്ടറി പി.എം.രാധാകൃഷ്ണൻ , കെ.എം.രാജേന്ദ്രകുമാർ,ആലപ്പാട്ട് ശശിധരൻ , ആർ.രാമചന്ദ്രൻ പിള്ള ,ആർ.ഡി.ലാൽ, പള്ളിക്കൽ മോഹൻ, ഡോ.രവി രാജൻ,എം.കബീർ,ആർ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

