മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം
1 min read

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം. മുഖ്യപ്രതികളായ സിന്ധുവിന്റെയും ബിലാലിന്റെയും അക്കൗണ്ടുകളിലാണ് പരിശോധന. ഇരുവരും ലക്ഷങ്ങൾ സമ്പാദിച്ചെന്ന് വിലയിരുത്തൽ. ബിലാലിന് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നും പോലീസ് കണ്ടെത്തി.

സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്കും നിരവധി തവണ പണം എത്തി. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനുള്ളിൽ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ സമർപ്പിക്കും. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങളും പോലീസ് തേടി. ശ്രീകുമാർ എന്ന ബിലാൽ – സിന്ധു, ഇവർ രണ്ടുപേരുമാണ് ദുബായ് കേന്ദ്രികരിച്ച് നടക്കുന്ന സെക്സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികൾ.

ശ്രീകുമാർ എന്ന ബിലാലു സിന്ധുവും ദുബയിൽ വെച്ചാണ് പരിചയപെടുന്നത്. പിന്നാലെയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന ചതിക്കുഴിവെട്ടിയത്. യുവതികളെ വിളിക്കുന്നതിന്‌ വേണ്ടി മാത്രം നിരവധി സിം കാർഡുകളാണ് ബിലാൽ ഉപയോഗിച്ചിരുന്നത്. ഇയാളുടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടെത്തിയുണ്ട്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളായ സിന്ധു, ബിലാൽ, അലീന എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!