1 min read

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നാലു മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലെ ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍ക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നാലു മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലെ ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. ചില പ്രത്യേക ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കഴിക്കുക, ഭക്ഷണം കഴിക്കാനുള്ള താത്പര്യക്കുറവ്, നിറം, ഗന്ധം, രുചി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ രീതി, ശരീര ഭാരം കുറയുന്ന അവസ്ഥ, തുടങ്ങിയ അവസ്ഥകള്‍ക്കാണ് ചികിത്സ നല്‍കുന്നത്. ചികിത്സ ആവശ്യമുള്ളവര്‍ തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ നേരിട്ട് എത്തുകയോ 9420202830 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

1 min read

ചെയര്‍പേഴ്‌സണ്‍, മേയര്‍ തിരഞ്ഞെടുപ്പുകള്‍ ഇന്ന്

മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും, കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10.30നാണ് ചെയര്‍പേഴ്സണ്‍, മേയര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ […]

1 min read

കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനായി 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്: 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടു അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് വലിയ മാറ്റത്തിന് തുടക്കം തിരുവനന്തപുരം: കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനായി 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രൊഫസര്‍- 14, അസോസിയേറ്റ് പ്രൊഫസര്‍ -7, അസിസ്റ്റന്റ് പ്രൊഫസര്‍ – 39 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാംഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രവര്‍ത്തിക്കുക. […]

1 min read

പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കില്‍ ആദ്യ സ്‌കിന്‍ പ്രോസസിംഗ് തുടങ്ങി;

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയ ചര്‍മ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നല്‍കുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും […]

1 min read

എംഇഎസ് പ്രസിഡൻ്റ് ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും

എംഇഎസ് പ്രസിഡന്റ്‌ ഫസൽ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള പരാതിയെ തുടർന്നാണ് നടപടി. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഓസ്ട്രേലിയയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ ഫസൽ ഗഫൂറിനെ കഴിഞ്ഞ ദിവസം ഇഡി തടഞ്ഞിരുന്നു. മുമ്പ് രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു

1 min read

എയിംസ് തർക്കം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി

എയിംസുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിൽ തർക്കം. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണിയാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പരസ്യ നിലപാട് ആവർത്തിക്കുന്ന സുരേഷ് ഗോപിയെ അടക്കി നിർത്താൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് വിവരം. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും. ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഈ […]

1 min read

എസ്പി ഓഫീസിലെ വിവാദ ഫോൺവിളി; രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

എറണാകുളം റൂറൽ എസ്പി ഓഫീസിലെ വിവാദ ഫോൺവിളിയിൽ ഫോൺ വിളിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയും മോശമായി പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് സാധ്യത. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ രണ്ട് പേർക്കുമെതിരെ നടപടിക്ക് നിർദ്ദേശം ഉണ്ടെന്നാണ് വിവരം. അച്ചടക്ക നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. കളമശ്ശേരി പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് റിഫ്ലക്ടർ ജാക്കറ്റ് വേണമെന്ന ആവശ്യവുമായി എസ്പി ഓഫീസിലേക്ക് വിളിച്ചത്. റിപ്പോർട്ടിംഗ് ഉദ്യോഗസ്ഥനോട് പറയാതെ നേരിട്ട് എസ്പിയെ വിളിച്ചത് അച്ചടക്ക ലംഘനം എന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഭാഷാ പ്രയോഗത്തിൽ എസ്പി […]

1 min read

ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തും: മുഖ്യമന്ത്രി

ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ സ്വകാര്യത പൂർണമായും ഉറപ്പുവരുത്തുമെന്നും ഏതെങ്കിലും തരത്തിൽ അത്തരം സ്വകാര്യതകൾ ലംഘിച്ചാൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നോ ടു ഡ്രഗ്സ് അഞ്ചാംഘട്ടത്തിനു തുടക്കവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വ്യാപനം തടയേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം സമൂഹത്തിന് ആകെയുണ്ട് രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ഉത്തരവാദിത്തം എടുക്കണം. രക്ഷിതാക്കൾ ലഹരി ഉപയോഗത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കേണ്ടതുണ്ട്. കുട്ടികളോട് സ്നേഹപൂർണ്ണമായി […]

1 min read

ഭാരതാംബ വിവാദം; രാജ്ഭവനിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച് നടത്തി

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഗവർണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനറും ഏന്തിയാണ് പ്രതിഷേധക്കാർ രാജ്ഭവനിലേക്ക് എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. രാജ്ഭവൻ പരിസരത്തേയ്ക്ക് എത്തിയ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവർത്തകരെ അവിടെ നിന്ന് മാറ്റിയത്. ഗവർണറുടെ വിരട്ട് എസ്എഫ്ഐയോട് വേണ്ടെന്നും, ഭരണഘടനയുടെ താളുകൾ ഗവർണറെ പഠിപ്പിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ തറവാട് സ്വത്തല്ല […]

1 min read

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാം; ഉത്തരവുമായി ഹൈക്കോടതി

ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ഇനിമുതൽ രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായി വാർത്തകളിൽ ഇടം നേടിയ ട്രാൻസ് പുരുഷനായ സഹാദും ട്രാൻസ് വനിതയായ സിയ പവലും ചേർന്നാണ് ഹർജി സമർപ്പിച്ചത്. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന […]

error: Content is protected !!