1 min read

‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ’ ; ഓപ്പറേഷൻ സിന്ദൂർ: പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണം. പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ […]

1 min read

പേ വിഷബാധയ്‌ക്കെതിരെ ജാഗ്രത പാലിയ്ക്കണം: ഡി.എം.ഒ

പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തല്‍, കടി എന്നിവയേറ്റാല്‍ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവര്‍ പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക. കാലിലെ വിണ്ടുകീറലില്‍ മൃഗങ്ങളുടെ ഉമിനീര്‍, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വളർത്തുമൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച […]

1 min read

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ മാധ്യമപഠനത്തില്‍ പിജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ എന്നീ  കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 15 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്  ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് പുതിയ  ബാച്ചുകള്‍ ആരംഭിക്കുന്നത്.  പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേര്‍ണലിസം, വാര്‍ത്ത അവതരണം, ആങ്കറിംഗ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്,  ഇന്‍ഫോപ്രെണര്‍ഷിപ്പ്  തുടങ്ങിയവയില്‍ […]

1 min read

സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുകയെന്ന എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹ രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുകയെന്ന എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രമേഹ തലസ്ഥാനമാണ് കേരളം എന്നത് ഘട്ടം ഘട്ടമായി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. രോഗാതുരത കുറഞ്ഞ, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ കുറഞ്ഞ സംസ്ഥാനമാക്കി മാറ്റാനാണ് പരിശ്രമം. ആയുർദൈർഘ്യം കൂടുതലുള്ള കേരളത്തിൽ ജീവിക്കുന്ന കാലം വരെ ജീവിത ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ആ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. […]

1 min read

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക.

നഗരത്തിലെ വിവിധ വാര്‍ഡുകളിലായാണ് നിരവധി പേര്‍ക്ക് മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു. നഗരസഭയിലെ 10,12,14 വാര്‍ഡുകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതുവരെയായി 18 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണ്. മുപ്പത്തിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. രോഗം പടര്‍ന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും […]

1 min read

കാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിച്ച് റഷ്യ,

2025-ൻ്റെ തുടക്കത്തില്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പുതിയ ഒരു കാൻസർ വാക്‌സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാൻസർ തടയാൻ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കാൻസർ രോഗികളെ ചികിത്സിക്കാനാണ് വാക്സിൻ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. കാൻസറിനെതിരെ രാജ്യം സ്വന്തമായി എംആർഎൻഎ വാക്സിൻ വികസിപ്പിച്ചിട്ടുണ്ടെന്നും ഇത് സൗജന്യമായി ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജി മെഡിക്കല്‍ റിസർച്ച്‌ സെൻ്റർ ജനറല്‍ ഡയറക്ടർ ആൻഡ്രി കാപ്രിൻ അറിയിച്ചു. 2025-ൻ്റെ തുടക്കത്തില്‍ വാക്സിൻ പൊതു പ്രചാരത്തില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി […]

1 min read

കരിക്കാമൻകോഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന്

നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം ജില്ലയിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമൻകോഡ് (സ്ത്രീ സംവരണം) വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന് നടക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നവംബർ 14ന് പ്രബല്യത്തിൽ വന്നു. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 15ന് പുറപ്പെടുവിച്ചു ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നവംബർ 22 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 23ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തിയതി നവംബർ 25 ആണ്. ഡിസംബർ 10 രാവിലെ ഏഴ് മുതൽ […]

1 min read

പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: എല്ലാതരം പനിയും പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. എലിപ്പനി സാധ്യതയുള്ളവർക്ക് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരിൽ ഡോക്സിസൈക്ലിൻ കഴിക്കാത്തവരിൽ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ […]

1 min read

പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ആറു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കൊല്ലം: പത്തനാപുരം താലൂക്കില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് തലവൂരില്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം പടര്‍ന്നത് ഇവിടെ നിന്നല്ലെങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് […]

1 min read

വരാൻ പോകുന്നത് ആരോഗ്യ ദുരന്തമെന്ന് ഡോ. ജോസ് ഐസക്

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക് തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ ദുരന്തമാണെന്ന് ഹോമിയോ മെഡിക്കൽ കൊളേജ് മുൻ പ്രൊഫസർ ഡോ. ജോസ് ഐസക് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഭൂരിഭാഗം പേർക്കുംവൻകുടൽ കാൻസർ, ഗ്യാസ്ട്രിക് ഡിസോർഡേഴ്സ്,ജീവിതശൈലി – ഉപാപചയ വൈകല്യങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണെന്നും അതിനാൽ പരമ്പരാഗത ഭക്ഷണശൈലികൾ ശീലിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു . ലോക […]

error: Content is protected !!