1 min read

തിരുവനന്തപുരം സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്കില്‍ വോട്ടേഴ്‌സ് ബോധവത്ക്കരണ പരിപാടി നടത്തി

ടെക്‌നോപാര്‍ക്കില്‍ വോട്ടേഴ്‌സ് ബോധവത്ക്കരണ പരിപാടി തിരുവനന്തപുരം സ്വീപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ടെക്‌നോപാര്‍ക്കില്‍ വോട്ടേഴ്‌സ് ബോധവത്ക്കരണ പരിപാടി നടത്തി. യുവര്‍ വോട്ട് മാറ്റേഴ്‌സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സ്വീപ് നോഡല്‍ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ഷീജ വി.വി സമ്മതിദായകർക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ടെക്നോപാർക്ക് ടെക്കികൾ അവതരിപ്പിച്ച ഫ്ലാഷ്മോബും സ്റ്റേജ് […]

1 min read

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി. തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ ആഷിഷ് ജോഷി, പട്ടീല്‍ യാല ഗൗഡ ഷിവാന ഗൗഡ, രവി കുമാര്‍ അറോറ, ഗോപാല്‍ മീണ തുടങ്ങിയവരുടെ സന്നിധ്യത്തിലായിരുന്നു പരിശീലനം. മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിന് ജില്ലയിലെ ഇലക്ഷന്‍ ട്രെയ്‌നിംഗ് നോഡല്‍ ഓഫീസറായ സജി ആര്‍എസ്, ജില്ലാതല മാസ്റ്റര്‍ ട്രെയിനറായ നിഷ.എസ്.ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നൽകി.

1 min read

കാർബൺ ന്യൂട്രൽ ഇലക്ഷൻ വാഹനം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

ജില്ലാ ശുചിത്വമിഷനും ഐ എക്‌സ്‌ ഗ്രീനും സംയുക്തമായി നടപ്പിലാക്കുന്ന ‘കാർബൺ ന്യൂട്രൽ ഇലക്ഷൻ വാഹന’ത്തിന്റെ ഫ്ലാഗ് ഓഫ് നിയമസഭാ മന്ദിരത്തിന് മുന്നിൽ ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു. നിയമസഭാ ഇലക്ഷന് പൂർണ്ണമായും ഹരിത ചട്ടം പാലിക്കുന്നത് ലക്ഷ്യമിട്ട് ശുചിത്വമിഷൻ നേതൃത്വം നൽകുന്ന ഗ്രീൻ ബട്ടൺ ക്യാമ്പയിനിംഗുയുമായി ബന്ധപ്പെട്ടാണ് കാർബൺ ന്യൂട്രൽ ഇലക്ഷൻ വാഹനം നിരത്തിലിറക്കിയത്. ഓട്ടോറിക്ഷയുടെ ഇലക്ട്രിക് പതിപ്പിലാണ് നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. വാഹനത്തിൽ അനൗൺസ്മെന്റുകൾക്കും മറ്റുമായി ഉപയോഗിക്കുന്ന സ്പീക്കറുകൾ പ്രവർത്തിക്കുന്നത് വാഹനത്തിന് മുകളിൽ പ്രത്യേകം […]

1 min read

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,  ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന കല്ലമ്പലം സുന്ദരി മകളാണ് സ്മിത സുന്ദരേശൻ. സിപിഎമ്മിൽ നിന്നും രാജി വച്ചാണ് ബിജെപിയിൽ ചേർന്നത്

1 min read

പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവം: ഏപ്രില്‍ 7ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പ്രാദേശിക അവധി പണിമൂല ദേവീ ക്ഷേത്രത്തിലെ ദ്വിവത്സര മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രില്‍ 7ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോത്തന്‍കോട്, അണ്ടൂര്‍ക്കോണം, വെമ്പായം, മാണിക്കല്‍, മംഗലപുരം ഗ്രാമപഞ്ചായത്തുകളിലും പഴയ കഴക്കൂട്ടം, ശ്രീകാര്യം, ഗ്രാമപഞ്ചായത്തുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗമായിട്ടുള്ളതുമായ പ്രദേശത്തും അവധി അനുവദിച്ചു. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

1 min read

ആറ്റിങ്ങലിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് മധ്യവയസ്കന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

 ആറ്റിങ്ങൽ: നഗരത്തിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് മധ്യവയസ്കന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സി.എസ്.ഐ. സ്കൂളിന് പിറകുവശത്തുള്ള റോഡിലെ ‘റീജ മന്ദിരം’ എന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ വീടിന്റെ ഉടമസ്ഥനായ 52കാരനായ ഷാജിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിലധികമായി കുടുംബവുമായി വേർപെട്ട് ഡൽഹിയിൽ താമസിച്ചുവരികയായിരുന്നു ഷാജി. ഇടയ്ക്കിടെ […]

1 min read

ട്രിവ ആർട്ട്‌ ഗാലറി സംഘടിപ്പിക്കുന്ന ലാൽകുമാർ കെ യുടെ ‘ബഹുസ്വരം ‘ ചിത്ര പ്രദർശനത്തിന്റെ കാറ്റലോഗ് പ്രകാശനം ചെയ്തു

ചിത്ര പ്രദർശനത്തിന്റെ കാറ്റലോഗ് പ്രകാശനം ചെയ്തു ട്രിവ ആർട്ട്‌ ഗാലറി സംഘടിപ്പിക്കുന്ന ലാൽകുമാർ കെ യുടെ ‘ബഹുസ്വരം ‘ ചിത്ര പ്രദർശനത്തിന്റെ കാറ്റലോഗ് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഈ പി ജയരാജൻ സംവിധായകൻ എം പി സുകുമാരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. വ്യത്യസ്തമായ ജീവിതാവസ്ഥകൾ സർഗാത്മകമമായി ആവിഷ്‌കരിക്കാൻ ചിത്രകാരന് കഴിജിട്ടുണ്ടെന്നു കാറ്റലോഗ് പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈലോപ്പിള്ളി സംസ്‌കൃ തി ഭവൻ ആർട്ട്‌ ഗാലറിയിൽ നടന്ന ചടങ്ങിൽ സി പി […]

1 min read

യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും : കെ. മുരളീധരൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രീ പ്രൈമറി അധ്യാപകർക്ക് തസ്തികയും ആനുകൂല്യങ്ങളും അനുവദിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. സുപ്രീം കോടതി വിധിയുണ്ടായിട്ട് കൂടി അതംഗീകരിച്ച് ഈ മേഖലയിലെ അധ്യാപികമാരുടെ വേതനം വർദ്ധിപ്പിച്ചു നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. നിരന്തരം സമര പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടും പരിഹാരം കാണുന്നതിന് സർക്കാർ മുന്നോട്ട് വന്നിട്ടില്ല. കെപിഎസ്ടിഎ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ നടന്ന ധർണ്ണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദൻ അധ്യക്ഷത […]

1 min read

അരുവിക്കര മണ്ഡലത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവ്വഹിച്ചു.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു അരുവിക്കര മണ്ഡലത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവ്വഹിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ മേലേക്കോണം, കുളക്കോട്, കൂവക്കുടി, ചാങ്ങ കലുങ്ക് ജംഗ്ഷൻ എന്നീ നാല് കേന്ദ്രങ്ങളിലും, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ എലിയാവൂർ, താന്നിമൂട് എന്നീ രണ്ട് കേന്ദ്രങ്ങളിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തത്. യാത്രക്കാർക്ക് ആവശ്യമായ വിശ്രമ സൗകര്യങൾ ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയതെന്നും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടുതൽ സ്മാർട്ടാക്കുമെന്നും […]

1 min read

ഇടവ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടന്നു.

ഇടവയിൽ വികസന സെമിനാർ ഇടവ : 2026-27 ലെ വാർഷിക പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള ഇടവ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ, ഇടവ അപ്പൂസ് റീജൻസി ഹാളിൽ നടന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻസി.വി പദ്ധതി രേഖ പ്രകാശനം നിർവഹിച്ചു. ഇടവ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ. എസ് പദ്ധതി രേഖാ വിശദീകരണം നടത്തി. […]

error: Content is protected !!