രുചിഭേദങ്ങളുടെ ഉത്സവത്തിന് വേദിയായി കോവളം; ഫൻഡാങ്കോ 2026ന് സമാപനമായി
ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച് ഐഎച്ച്എംസിടി വിദ്യാർത്ഥികളുടെ ഭക്ഷ്യ-സാംസ്കാരിക മേള കോവളം കടൽത്തീരത്ത് രുചിഭേദങ്ങളുടെ ഉത്സവമാെരുക്കി ഫൻഡാങ്കോ 2026 ഭക്ഷ്യ-സാംസ്കാരിക മേള. മെഡിറ്ററേനിയൻ വിഭവങ്ങൾ മുതൽ തമിഴ്നാടിന്റെ കൽദോശയും കേരളത്തിന്റെ നെയ്മീൻ പൊള്ളിച്ചതും വരെ അണിനിരത്തിക്കൊണ്ടുള്ള ഫൻഡാങ്കോ മേള, കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ഐഎച്ച്എംസിടി) യിലെ വിദ്യാർത്ഥികളുടെ വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാനുള്ള ഒരു വേദി കൂടിയായി മാറി. അവസാന വർഷ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി […]
