1 min read

കല്ലമ്പലം അഗ്രിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ അഡ്വ. വി ജോയി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

കല്ലമ്പലം: കല്ലമ്പലം അഗ്രിരക്ഷാ നിലയത്തിന് പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയി ഫ്ലാഗ് ഓഫ് ചെയ്തു.നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

1 min read

വാര്‍ദ്ധക്യത്തെ ആത്മീയപൂര്‍ണ്ണമാക്കാന്‍ വാനപ്രസ്ഥാശ്രമം

ചിത്രം – പാലക്കാട് തൃത്താല ധര്‍മ്മഗിരി ആശ്രമത്തിലെ ഗോശാല മനുഷ്യജന്‍മത്തെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്ന വാര്‍ദ്ധക്യത്തെ തികച്ചും ഈശ്വരീയ – ആനന്ദ – സൗഹൃദ വഴികളിലൂടെ ആത്മീയ പൂര്‍ണ്ണമാക്കാന്‍ പാലക്കാട് – തൃത്താലയില്‍ വാനപ്രസ്ഥാശ്രമം ഒരുങ്ങുന്നു. ശിവഗിരി മഠത്തിന്‍റെ ശാഖാസ്ഥാപനമായ പാലക്കാട് ജില്ലയിലെ തൃത്താല മല ധര്‍മ്മഗിരി ക്ഷേത്രം & മഠത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലുമാണ് വാനപ്രസ്ഥാശ്രമം എന്ന ആശയം ഈ വരുന്ന സെപ്റ്റംബര്‍ 14 ന് പ്രാവര്‍ത്തികമാകുന്നത്. ഭാരതീയ സംസ്കാരം നിഷ്കര്‍ശിക്കുന്ന മനുഷ്യജന്‍മത്തിന്‍റെ നാല് അവസ്ഥാവിശേഷണങ്ങളായ ബ്രഹ്മചര്യം, […]

1 min read

ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധി ദിനം കന്നി 5 അഥവാ സെപ്റ്റംബര്‍ 22 ന്

96-ാമത് ഗുരുദേവ മഹാസമാധി ദിനം സെപ്റ്റംബര്‍ 22 ന് ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധി ദിനം കന്നി 5 അഥവാ സെപ്റ്റംബര്‍ 22 നാണ്. കന്നി 5 ഇക്കൊല്ലം അന്നായതു കൊണ്ടാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഈ ദിനമാറ്റം സംഭവിച്ചിട്ടുള്ളത്. ചില പ്രമുഖ പത്രസ്ഥാപനങ്ങളുടെ കലണ്ടറുകളില്‍ ഇക്കൊല്ലത്തെയും മഹാസമാധി ദിനം പതിവ്പോലെ സെപ്റ്റംബര്‍ 21 ആയിട്ടാണ് കാണിച്ചിട്ടുള്ളത്. ഇത് തെറ്റിദ്ധാരണ ഉളവാക്കുന്നതിന് കാരണമായിട്ടുണ്ട്. ഗുരുദേവന്‍റെ 96-ാമത് മഹാസമാധി ദിനം കന്നി 5 അതായത് സെപ്റ്റംബര്‍ 22 വെള്ളിയാഴ്ചയാണ് […]

1 min read

ശിവഗിരിയില്‍ ജപയജ്ഞം തുടരുന്നു

ശിവഗിരി : ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ജപയജ്ഞം ശിവഗിരിയില്‍ വൈദികമഠത്തില്‍ തുടരുന്നു. മഹാസമാധി ദിനമായ 22 നാണ് സമാപിക്കുക. ശിവഗിരിയില്‍ ദര്‍ശനത്തിനായെത്തുന്ന ഭക്തര്‍ക്ക് ജപയജ്ഞത്തില്‍ സംബന്ധിക്കാന്‍ അവസരമുണ്ട്. ഓം നമോ നാരായാണായ മന്ത്രം ഉരുവിട്ടാണ് വിശ്വാസികള്‍ ജപയജ്ഞത്തിന് പങ്കാളികളാകുന്നത് സംന്യാസി ശ്രേഷ്ഠരും , ബ്രഹ്മചാരികളും പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി വരുന്നു.

1 min read

മധുരയില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു

ശിവഗിരി : മധുര തിരുപ്രംകുണ്ട്രം ശാന്തലിംഗാശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു. തിരുനഗര്‍ ശാന്തലിംഗ ജീവ സമാധിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര തിരുപ്രംകുണ്ട്രം ശ്രീനാരായണ ഗുരു ശാന്തലിംഗാശ്രമത്തില്‍ സമാപിച്ചു. റിട്ട. ഹൈക്കോടതി ജഡ്ജി എന്‍ നടരാജന്‍ പതാക ഉയര്‍ത്തി. ശിവാനന്ദ സുന്ദരാനന്ദ മഠത്തിലെ സ്വാമി ശിവാനന്ദ, വ്യവസായി രാമചന്ദ്രകുമാര്‍, ഗുരുധര്‍മ്മ പ്രചരണ സഭാ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഇളങ്കോ, ആശ്രമം സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീനാരായണ ഗുരു തമിഴകത്തില്‍ എന്ന പുസ്തകം പ്രകാശനവും […]

1 min read

ഫോറം ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് വര്‍ക്കല( ഫ്രാവ്) യുടെ ഓണാഘോഷവും വാര്‍ഷികാഘോഷവും ശനിയാഴ്ച വര്‍ക്കല എസ്.ആര്‍. മിനി ഓഡിറ്റോറിയത്തില്‍ നടക്കും

വര്‍ക്കല: ഫോറം ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് വര്‍ക്കല( ഫ്രാവ്) യുടെ ഓണാഘോഷവും വാര്‍ഷികാഘോഷവും ശനിയാഴ്ച വര്‍ക്കല എസ്.ആര്‍. മിനി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30-ന് ഓണാഘോഷം വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍.തമ്പാന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍, 12.30-ന് ഓണസദ്യ. മൂന്നിന് വാര്‍ഷികാഘോഷം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എല്‍.എ. മുഖ്യപ്രഭാഷണവും മുന്‍ എം.എല്‍.എ. വര്‍ക്കല കഹാര്‍ അവാര്‍ഡ് ദാനവും നടത്തും. വര്‍ക്കല […]

error: Content is protected !!