1 min read

റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം

റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ പ്രസ്താവനയിലാണ് പ്രതിഷേധം ഉയർന്നത്. രാഹുൽഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു, വോട്ട് അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്‌ക്കെതിരെ മോശം പരാമർശം നടത്തിയതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ് റായ്ബറേലിയിലെ ഒരു ഹൈവേയിൽ വച്ച് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. രാഹുൽ ഗാന്ധി ഹർചന്ദ്പൂരിലേക്ക് പോകുമ്പോൾ കത്‌വാര ഹൈവേയിൽ ദിനേശ് […]

1 min read

യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തൃശൂരില്‍ എത്തി സുജിത്തിനെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുക. സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ […]

error: Content is protected !!