1 min read
അന്‍വര്‍ യുഡിഎഫിന്റെയും വോട്ട് പിടിക്കും; നേരിയ മൂന്‍തൂക്കം ഷൗക്കത്തിനെന്ന് കെ മുരളീധരന്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ പിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒന്‍പതുവര്‍ഷത്തെ എല്‍ഡിഎഫ് എംഎല്‍എ ആയിരുന്നു. ആ ബന്ധങ്ങളൊക്കെ നിശബ്ദ വോട്ടുകള്‍ ആയി അദ്ദേഹത്തിന് കിട്ടും. എന്നാല്‍ യുഡിഎഫില്‍ നിന്ന് വലിയ തോതില്‍ വോട്ടുകള്‍ കൊഴിഞ്ഞുപോകില്ലെന്നും മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ കേരളത്തില്‍ ഈസി വാക്കോവറായി ഒരു മണ്ഡലവും ഇല്ല. തൃക്കാക്കരയും പുതുപ്പള്ളിയിലും പാലക്കാടുമെല്ലാം മത്സരം […]
