1 min read

‘വിധിയിൽ തൃപ്തരാണ്, പരമാവധി ശിക്ഷ ലഭിച്ചു; ചെന്താമര പുറത്തിറങ്ങരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സജിതയുടെ കുടുംബം

പാലക്കാട് പോത്തുണ്ടി സജിതാ വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ലഭിച്ച വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ കുടുംബം. പ്രതീക്ഷിച്ചിരുന്നു വിധിയാണ്. കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ ലഭിച്ചിട്ടുണ്ട്. ചെന്താമര പുറത്തിറങ്ങരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കള്‍ പറഞ്ഞു. ഇനി പരോളോ ജാമ്യമോ ചെന്താമരയ്ക്ക് ലഭിക്കരുത്. ഭയത്തിലാണ് ജീവിക്കുന്നതെന്ന് മക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയില്‍ നില്‍ക്കുമ്പോഴും ഭയമുണ്ടായിരുന്നു. കോടതിയ്ക്കും സഹായിച്ചവര്‍ക്കും നന്ദിയുണ്ടെന്ന് മക്കള്‍ പറഞ്ഞു. സജിതയുടെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് സജിതയുടെ സഹോദരി സരിത ആവശ്യപ്പെട്ടു. അവർക്ക് ആരും […]

1 min read

നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. […]

1 min read

നെന്മാറ സജിത വധക്കേസ്; കൊടുംകുറ്റവാളി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട് നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി. ശിക്ഷാവിധിയെ തെല്ലും ഭയമില്ലെന്ന് വാദം പൂർത്തിയായി മടങ്ങവെ ചെന്തമര പ്രതികരിച്ചിരുന്നു. തൂക്കുകയറുൾപ്പെടെ ഒരു ശിക്ഷാവിധിയെയും ഭയക്കുന്നയാളല്ലെന്ന് കോടതിയിൽവെച്ചും ചെന്താമര പറഞ്ഞിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങിപോയതോടെ ചെന്തമാരയ്ക്ക് നാടിനോടും നാട്ടുകാരോടുമുണ്ടായിരുന്നത് കൊടും പകയായിരുന്നു. ഭാര്യയും മക്കളും വീടുവിട്ട്‌ പോയത് അയൽക്കാർ കാരണമാണെന്നും ഇവരുടെ കൂടോത്രമാണെന്നുമുള്ള സംശയവും ചില അന്തവിശ്വാസങ്ങളുമായിരുന്നു ചെന്താമരയുടെ പകയ്ക്ക് കാരണം. ഒടുക്കം 2019 ഓഗസ്റ്റ് […]

error: Content is protected !!