1 min read
കൈവെള്ളയില്‍ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ സംഭവം; സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ പിടിയില്‍
മഹാരാഷ്ട്രയിലെ സത്താറയില്‍ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 28 കാരിയായ വനിതാ ഡോക്ടറുടെ കൈവെള്ളയില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിച്ച സോഫ്റ്റ്വെയര് എഞ്ചിനീയര്‍ പ്രശാന്ത് ബങ്കാറിനെയാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡയില്‍ വിട്ടു. പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് ഡോക്ടറുടെ കുറിപ്പില്‍ പറയുന്ന മറ്റൊരാള്‍. പൊലീസുകാരന് നാല് തവണ ബലാത്സംഗം ചെയ്തെന്നാണ് ആക്ഷേപം. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്നും […]
