1 min read
സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി
സംസ്ഥാനം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി രാഷ്ടീയപാര്‍ട്ടികള്‍ കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കും. നവംബര്‍ അവസാന ആഴ്ചയും ഡിസംബര്‍ തുടക്കത്തിലുമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തീയതിയില്‍ ധാരണയാകും. ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1510 വാര്‍ഡുകളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിലേക്ക് പോകുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ച് നിയമസഭ […]
