1 min read

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ കനത്ത ജാഗ്രത. ഉഖ്രൂലിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഉഖ്രുല്‍ ശാന്തമാവുകയാണ്. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ കുക്കികളും നാഗകളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇരുവിഭാഗങ്ങളുടേതുമായി അന്‍പതോളം വീടുകള്‍ക്ക് തീയിട്ടു. അക്രമം നിയന്ത്രിക്കാന്‍ വന്‍ തോതില്‍ കേന്ദ്രസേനയെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. നാഗാ ഭൂരിപക്ഷ ജില്ലയാണ് ഉഖ്രൂല്‍. കുക്കി – നാഗാ യുവാക്കള്‍ […]

1 min read

രണ്ടു ദിവസത്തെ സന്ദര്‍ശനം ; രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും

രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപദി മുര്‍മുവിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി രാഷ്ട്രപതിയെ സ്വീകരിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇംഫാലില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാല്‍ വിമാനത്താവള റോഡില്‍ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടത്തി. കൂടാതെ രാഷ്ട്രപതിയെ നഗരത്തിലുടനീളം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും വെച്ചിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ മണിപ്പൂര്‍ രാഷ്ട്രപതി ഭരണത്തിലാണ്. ഇംഫാലില്‍ എത്തുമ്പോള്‍ […]

1 min read

മണിപ്പുരില്‍ ശാശ്വത സമാധാനത്തിന് പ്രഖ്യാപനമില്ലെന്ന് വിമർശനം ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കുക്കി-മെയ്‌തെയ് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും

മണിപ്പുരില്‍ സമാധാന സന്ദേശവുമായെത്തിയ പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്ന് കലാപം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാനുള്ള നടപടി ഉണ്ടായില്ലെന്ന് വിമര്‍ശനം. കുക്കി-മെയ്‌തെയ് സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസും പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. അതേസമയം, മണിപ്പുരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപി ശ്രമങ്ങള്‍തിരിച്ചടി നേരിട്ടിരിക്കുകയാണ്. കുക്കികള്‍ക്ക് പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണമെന്ന് ആവശ്യപ്പെട്ട് കുക്കി-സോ കൗണ്‍സില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യവുമായി കുക്കി മേഖലയില്‍ നിന്നുള്ള ഏഴ് ബിജെപി എംഎല്‍എമാരും പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. 10 കുക്കി എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം മോദിക്ക് […]

1 min read

മണിപ്പൂരില്‍ പരസ്പര വിശ്വാസത്തിന്റെ പുതിയ പ്രഭാതം പുലരും: നരേന്ദ്ര മോദി

വംശീയ കലാപം തകര്‍ത്തെറിഞ്ഞ മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷവും നാല് മാസവും പിന്നിട്ട ശേഷം നടത്തിയ സംസ്ഥാന സന്ദര്‍ശനത്തിനിടെയാണ് മോദിയുടെ പ്രതികരണം. പരസ്പരം പോരടിക്കുന്ന സംഘടനകള്‍ ‘സമാധാനത്തിന്റെ വഴി തെരഞ്ഞെടുക്കണം’ എന്ന് മോദി പറഞ്ഞു. മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മോദി പ്രതികരിച്ചു. കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രതികരണം. എല്ലാ സംഘടനകളും സമാധാനത്തിന്റെ പാത […]

1 min read

8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും; പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍

വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് […]

1 min read

വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു

മണിപ്പുരിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടൽ. അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോ​ഗമിക്കുകയാണെന്നു സേന വ്യക്തമാക്കി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ. ചന്ദേലിലെ ന്യൂ സാംതാൽ ​ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

1 min read

മണിപ്പൂര്‍ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂർ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സർക്കാർ ഇടപെട്ടതോടെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതി​ഗതികൾ വിലയിരുത്തിയതാണെന്നും അസമിലെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മോദി പറഞ്ഞത്. സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ ആവശ്യം പരി​ഗണിച്ച് കേന്ദ്രസർക്കാർ സഹായം തുടരുന്നുണ്ട്. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ തുടരുന്നുണ്ടെന്നും മോദി പറഞ്ഞു. വടക്കുകിഴക്കന് സംസ്ഥാനങ്ങളില് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് […]

1 min read

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി. വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂർ ഗവർണർ. ശനിയാഴ്ച പ്രവർത്തി ദിനമെന്നും മണിപ്പൂർ ഗവർണർ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂർ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ് പിൻവലിച്ച് അവധി നൽകുകയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആയതുകൊണ്ടാണ് പ്രവൃത്തി ദിനങ്ങള്‍ ആക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് […]

error: Content is protected !!