1 min read
കേരള സര്‍വകലാശാലയില്‍ സമവായം: ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് വിസി
കേരള സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് പോരില്‍ താല്‍ക്കാലിക ശമനം. സര്‍വകലാശാല താല്‍ക്കാലിക രജിസ്ട്രാര്‍ പദവിയില്‍ നിന്നും മിനി കാപ്പനെ മാറ്റി. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേല്‍ അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം ക്യാംപസിലെ ജോയിന്റ് രജിസ്ട്രാറായ ഡോ. രശ്മിക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സര്‍വകലാശാലയില്‍ നടന്ന യോഗത്തില്‍ മിനി കാപ്പനും പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്നു തന്നെ രശ്മിക്ക് ചുമതല കൈമാറുമെന്നാണ് സര്‍വകലാശാല അധികൃതര്‍ സൂചിപ്പിക്കുന്നത്. കേരള സര്‍വകലാശാലയിലെ ഭരണപ്രതിസന്ധിയില്‍ അയവു വരുന്നത്. […]
