1 min read

മുതലപൊഴി തുറമുഖ വികസന പദ്ധതി നാടിൻ്റെ സമഗ്ര വികസനത്തിന് വഴിവെക്കും ; മുഖ്യമന്ത്രി

മുതലപൊഴി മത്സ്യ ബന്ധന തുറമുഖം സമഗ്ര വികസന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. മുതലപൊഴി തുറമുഖ വികസന പദ്ധതി തുറമുഖത്തിൻ്റെയും നാടിൻ്റെയും സമഗ്ര വികസനത്തിന് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുറമുഖത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള വികസനമാണ് ഇപ്പോൾ നടക്കുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത് എന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നും മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. പദ്ധതി യാഥാർഥ്യമാകുന്നതോടെ മുതലപൊഴിയിൽ മത്സ്യ ബന്ധന മേഖലയിൽ […]

1 min read

മുതലപ്പൊഴി ഡ്രഡ്ജിങ്ങ്; നാളെ ജില്ലാ കലക്ടറുമായി ചർച്ച

തിരുവനന്തപുരം മുതലപ്പൊഴിയിൽ പ്രശ്‌നപരിഹാരത്തിനായി നാളെ ജില്ലാ കലക്ടറുമായി ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളും ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. ഡ്രഡ്ജിങ്ങ് പുനരാരംഭിക്കുന്നത് ചർച്ചയ്ക്ക് ശേഷമായിരിക്കും തീരുമാനിക്കുന്നത്. രാവിലെ 10 മണിക്ക് ക്യാമ്പ് ഓഫീസിൽ വച്ചാണ് ചർച്ച. മണൽനീക്കം ഇന്ന് പുനരാരംഭിക്കുമെന്ന് ഇന്നലെ സമരസമിതിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇന്നലത്തെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തിയാൽ മണൽനീക്കം ആരംഭിക്കാമെന്നാണ് ഉദ്യോഗസ്ഥർ പിന്നീട് അറിയിച്ചത്. തുടർച്ചയായി മൂന്ന് ദിവസം മണൽനീക്കം തടസപ്പെട്ടതോടെയാണ് മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയത്. റോഡ് […]

error: Content is protected !!