1 min read

ബിഹാർ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് പറ്റ്നയിൽ എത്തും , എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യും

ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറ്റ്നയിൽ എത്തും. എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി പറ്റ്നയിലെ ​ഗുരുദ്വാരയും സന്ദർശിക്കും. അതേസമയം, ബീഹാറിലെ മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തു. ജൻസുരാജ് പ്രവർത്തകൻ്റെ കൊലപാതകത്തെ തുടർന്നാണ് അറസ്റ്റ്. ആനന്ദ് സിംഗിൻ്റെ രണ്ടു സഹായികളും പിടിയിലായി. വീട്ടിൽ നിന്നാണ് പറ്റ്ന പൊലീസ് ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തത്. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവെയ്പ്പിലാണ് ജൻ […]

1 min read

മോശം ധനസ്ഥിതി; കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം

മോശം ധനസ്ഥിതി, സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ധനമന്ത്രി നിർമല സിതാരമാനുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനം നൽകിയ നിവേദനങ്ങളിൽ ഉടൻ തീരുമാനം വേണമെന്നും ആവശ്യം. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഖജനാവ് വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സഹചര്യത്തിൽ കേന്ദ്ര സഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. കടമെടുപ്പ് പരിധി കൂട്ടി നൽകണമെന്ന ആവശ്യം ഇന്ന് ഉന്നയിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് നൽകുന്ന കേന്ദ്ര സഹായം കുറവാണെന്ന […]

1 min read

കോണ്‍ഗ്രസ് അനുഭവിക്കുന്നത് സ്വന്തം തെറ്റുകളുടെ ഫലം; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ ഭാരതം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് വിമര്‍ശനം. യുപിഎ സര്‍ക്കാര്‍ കാലത്ത് രാഹുല്‍ ഗാന്ധി ഓര്‍ഡിനന്‍സ് കീറിയത് പരാമര്‍ശിച്ച മോദി, കോണ്‍ഗ്രസിന്റെ മുഖം കാണാന്‍ പോലും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി. സോണിയ ഗാന്ധിക്കെതിരെയും വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, തെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭ തെരഞ്ഞെടുക്കുകയാണെന്നും സ്വന്തം തെറ്റുകളുടെ ഫലമാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്നും കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ജലോറിലെ റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് […]

1 min read

സുരേഷ് ഗോപിയുടെ പ്രചാരണത്തിനായി കരുവന്നൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനാകും മോദിയെത്തുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ചതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. പ്രധാനമന്ത്രിയെത്തുന്ന തിയതി നിശ്ചയിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്‍ജന്‍സിനോട് എസ്പിജി റിപ്പോര്‍ട്ട് തേടി. കരുവന്നൂരിനോട് ചേര്‍ന്ന് ഇരിങ്ങാലക്കുടയില്‍ വേദിയൊരുക്കൊനാണ് നീക്കം. തൃശൂര്‍ മണ്ഡലത്തില്‍ ചാവക്കാടും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനും പ്രധാനമന്ത്രിയെത്തിയേക്കും. കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുത്ത് പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് ആലോചന. വിജയസാധ്യതയുള്ള എ […]

1 min read

പ്രധാനമന്ത്രി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് സ്വീകരിച്ചു. ഗുരുവായൂരില്‍ താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. ക്ഷേത്ര ദര്‍ശനത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിലുമെത്തി നവദമ്പതികള്‍ക്കും മോദി ആശംസ അറിയിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഗുരുവായൂര്‍ ദര്‍ശനവും വിവാഹചടങ്ങിലും പങ്കെടുത്ത […]

1 min read

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശൂരിൽ ഇന്ന് പ്രാദേശിക അവധി

പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശൂരിൽ ഇന്ന് പ്രാദേശിക അവധി. ഗുരുവായൂർ, കണ്ടാണശ്ശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും.

1 min read

പ്രധാനമന്ത്രി നാളെ തൃശൂരിൽ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുക.7.40 മുതൽ എട്ടു മണി വരെ ക്ഷേത്രത്തിലുണ്ടാകും. പ്രധാനമന്ത്രിയെ ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേർന്ന് സ്വീകരിക്കും. 2019 ലും നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. നാളെ രാവിലെ എഴുമണിയോടെ ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളജിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടര മണിക്കൂറോളം ഗുരുവായൂരിൽ ഉണ്ടാകും. ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ നിന്നും […]

error: Content is protected !!