എഐ ഉച്ചകോടിയിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് ജാമ്യം
എഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയഭാനു ചിബിന് ജാമ്യം. സെഷൻസ് കോടതി നടപടി ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. നേരത്തെ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം സെഷൻസ് കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ നടപടിയാണ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. സെഷൻ കോടതി നടപടി കൃത്യമായ കാരണങ്ങൾ ഇല്ലാതെയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. വ്യക്തി സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന എഐ […]
