ജില്ലാ വാർത്തകൾ

1 min read

പിഎം 2 കാട്ടിൽ വിട്ടാൽ അതീജീവിക്കുക പ്രയാസം; വനം വകുപ്പ് നിലപാട് നിര്‍ണായകം

പിഎം 2 എന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിൽ നിന്ന് കാട്ടിലേക്ക് തുറന്നു വിടണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് പരിശോധിക്കാൻ വനംവകുപ്പ്. മതിയായ ആലോചനയില്ലാതെ തിടുക്കത്തിൽ ആനയെ പിടിച്ചെന്ന വിമർശനത്തിൽ വനംവകുപ്പിൽ അതൃപ്തിയുണ്ട്. ഒരു വർഷമായി മുത്തങ്ങയിലെ ആനപ്പന്തിയിൽ കഴിയുന്ന ഈ മോഴയാനയെ ഇനി കാട്ടിൽ വിട്ടാൽ അതീജീവിക്കുക ശ്രമകരമാണെന്നും വനം വകുപ്പ് കരുതുന്നു. പന്തല്ലൂർ മഖ്ന എന്ന പിഎം 2 ടുവിനെ ​2023 ജനുവരി ഒൻപതിനാണ് വയനാട് എലഫന്റ് സ്ക്വാഡ് പിടികൂടി കൂട്ടിലടച്ചത്. സുൽത്താൻ ബത്തേരി നഗരത്തിൽ […]

1 min read

അധ്യാപകന്റെ കൈവെട്ട് കേസ് : പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ

കൈവെട്ട് കേസിൽ പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ. കോടതിയിൽ ഇതിനായുള്ള അപേക്ഷ എൻഐഎ ഫയൽ ചെയ്തു. പ്രൊഫസർ ടി.ജെ.ജോസഫ്, കുറ്റകൃത്യം കണ്ട മറ്റ് ദൃക്‌സാക്ഷികൾ എന്നിവരെ സവാദ് കിടക്കുന്ന എറണാകുളം സബ് ജയിലിൽ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർ, ഗൂഢാലോചന തുടങ്ങി വിവിധ മേഖലകളിൽ വിശദമായ അന്വേഷണം നടക്കും. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്നലെയാണ് […]

1 min read

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ഇന്ന് കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരമായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണ് കെപിസിസി നിർദേശം. യൂത്ത് കോൺഗ്രസും പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ജാമ്യാപേക്ഷയുമായി മേൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. വിഷയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരെ രാഷ്ട്രീയായുധമാക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് […]

1 min read

സെൻസ് വർക്കലയുടെ സ്നേഹാദരവ്

വർക്കല: സാംസ്കാരിക സംഘടനയായ സെൻസ് വർക്കല ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ “എമിനെൻ്റ് എൻജിനീയേഴ്സ് അവാർഡ് ജേതാവ്” ഡോ: എം ജയരാജുവിന് സ്നേഹാദരവ് നൽകി. വർക്കല പുന്നമുട് ഹൃഷികേശക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. കെ കെ രവീന്ദ്രനാഥ്, അയിരൂർ സുജാതൻ ഷോണി ജി ചിറവിള,മകം വിജയൻ, വർക്കല സബേശൻ,വിക്രം കെ നായർ, ബാബുജി, ബാബുരാജ്, സൈജുരാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

1 min read

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന് : വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുകയെന്ന് മന്ത്രി അറിയിച്ചു. ‘ഉത്സവ […]

1 min read

വര്‍ക്കല മിനി സിവില്‍ സ്റ്റേഷന്‍: രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം നാളെ

വര്‍ക്കല : മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍മാണം പൂര്‍ത്തിയായ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 04.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. രണ്ടാം ഘട്ടമായി നിര്‍മിച്ച രണ്ടും മൂന്നും നിലകളാണ് ഇതോടെ പ്രവർത്തനക്ഷമമാകുന്നത്. സബ് ആര്‍.ടി.ഒ, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ്, ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസ്, ജി.എസ്.ടി ഓഡിറ്റിംഗ്, കയര്‍ ഇന്‍സ്‌പെക്ഷന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, അസിസ്റ്റന്റ് ലേബര്‍ ഓഫീസ് തുടങ്ങി ഏഴ് സര്‍ക്കാര്‍ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തനം […]

1 min read

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്

കൊച്ചി: മാർ റാഫേൽ തട്ടിലിനെ സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ആയി പ്രഖ്യാപിച്ചു. സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ് . നിലവിൽ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. 2018ൽ ഈ രൂപതയിൽ സേവനം ചെയ്തു വരികയായിരുന്നു. വത്തിക്കാനിലും സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്‍റ് തോമസ് മൗണ്ടിലും ഒരേ സമയത്തായിരുന്നു പ്രഖ്യാപനം. ഇന്നലെ സെന്‍റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ മേജർ […]

1 min read

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെനറ്റ് അംഗങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗമായി പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. സെനറ്റ് അംഗങ്ങളായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ബാലന്‍ പൂതേരി, സി മനോജ്, പിഎം അശ്വിന്‍രാജ്, എവി ഹരീഷ്, അഫ്സല്‍ സഹീര്‍, സി സ്‌നേഹ, എആര്‍ പ്രവീണ്‍ കുമാര്‍, എകെ അനുരാജ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഏട്ടംഗങ്ങള്‍ക്കും പോലീസ് സംരക്ഷം നല്‍കണമെന്നും സെനറ്റ് അംഗമായി പ്രവര്‍ത്തിക്കുന്നതിന് […]

1 min read

നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍; ബജറ്റ് ഫെബ്രുവരി രണ്ടിന്

നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം തുടങ്ങുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമസഭ സമ്മേളനം ചേരുന്നത്. നയപ്രഖ്യാപന പ്രസംഗം എന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവര്‍ണര്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. സര്‍ക്കാരില്‍ പുതുതായി രണ്ടു മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ […]

1 min read

കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും

കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി. ഇംഗ്ലീഷില്‍ ‘Hi’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 9188957488 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയയ്ക്കുക. ശേഷം QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുത്ത […]

error: Content is protected !!