ജില്ലാ വാർത്തകൾ

വിദ്യാഭ്യാസം

1 min read

കെ- സ്മാർട്ട് സേവനങ്ങൾ ഇനി അക്ഷയ കേന്ദ്രങ്ങളിലും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും നൽകാനായി പുറത്തിറക്കിയ സംസ്ഥാന സർക്കാറിന്റെ കെ- സ്മാർട്ട് പദ്ധതിയിലെ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കെ സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനു പുറമെയാണിത്. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതിനായുള്ള പരിശീലനം നൽകി. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് വികസിപ്പിച്ചത്. നിലവിൽ 33,000 പേർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16,000 പേർ മൊബൈൽ ആപ്ലിക്കേഷനും ഡ‍ൗൺലോഡ് ചെയ്തിട്ടുണ്ടെന്നു ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

1 min read

സ്വാതി സംഗീത പുരസ്‌കാരം കര്‍ണ്ണാടക സംഗീതജ്ഞന്‍ പിആര്‍ കുമാര കേരളവര്‍മ്മയ്ക്ക്

തിരുവനന്തപുരം: ഇന്ത്യന്‍ സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത അംഗീകാരമായ സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ പിആര്‍ കുമാര കേരളവര്‍മ്മയ്ക്കാണ് 2021 ലെ പുരസ്‌കാരം. കര്‍ണ്ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും. ഡോ.കെ.ഓമനക്കുട്ടി ചെയര്‍പേഴ്സണും കേരള സംഗീത […]

1 min read

75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം ; സര്‍ക്കാര്‍ ഒടിടിയില്‍ തുക കുറച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്ടോപ്/ ഡെസ്‌ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം. ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് സി സ്‌പേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഒടിടിയാണിത്. ആദ്യഘട്ടത്തില്‍ 100 മണിക്കൂര്‍ കണ്ടന്റ് തയ്യാറാക്കിയതായി ചലച്ചിത്ര വികസന കോര്‍പറേഷന്‍ എംഡി കെ വി അബ്ദുള്‍ മാലിക് […]

1 min read

മകരജ്യോതി ദര്‍ശനം ; ഏഴിടത്ത് കൂടി സൗകര്യം, ക്രമീകരണങ്ങളും നിര്‍ദേശങ്ങളും ഇങ്ങനെ

പത്തനംതിട്ട: മകരജ്യോതി ദര്‍ശനത്തിനിടെ സന്നിധാനത്ത് ഉണ്ടാവുമെന്ന് കരുതുന്ന തിരക്ക് കുറയ്ക്കുന്നതിനായി സന്നിധാനത്തിനും പമ്പയ്ക്കും പുറമേ ജില്ലയില്‍ ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം ഒരുക്കുന്നു. നീലിമല അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല, ളാഹ, പഞ്ഞിപ്പാറ എന്നിവിടങ്ങളിലാണ് മകരജ്യോതി കാണാന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കുന്നത്. ഇതില്‍ പഞ്ഞിപ്പാറ സീതത്തോട് വില്ലേജിലാണ്. ശബരിമല, പമ്പ ഹില്‍ടോപ്, നീലിമല അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, ളാഹ എന്നിവ റാന്നി പെരുനാട് വില്ലേജിലാണ്. അയ്യന്‍മല, നെല്ലിമല എന്നിവ കൊല്ലമുള വില്ലേജിലും.സന്നിധാനത്ത് മകരജ്യോതി ദര്‍ശനത്തിനായി […]

1 min read

റോബോട്ടിക് സര്‍ജറി : ആര്‍.സി.സി.യിലെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ […]

1 min read

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്

സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൻ ഏവിയേഷൻ എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വടകക്കെടുത്തിരുന്നത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണം. പൈലറ്റ് […]

1 min read

നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണം; സ്പീക്കര്‍ക്ക് കത്തുനല്‍കി പ്രതിപക്ഷ നേതാവ്

നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് കത്ത് നല്‍കി. ബജറ്റ് ഫെബ്രുവരി അഞ്ചില്‍ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെപിസിസി സംസ്ഥാന ജാഥ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷം കത്ത് നല്‍കിയത്. നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ഈ മാസം 25ന് വിളിച്ചുചേര്‍ക്കുന്നതിനു ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം പുനക്രമീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം. […]

1 min read

പാലക്കാട് ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം; 2 പേർക്ക് പരിക്ക്

പാലക്കാട് ട്രാൻസ്ജെൻഡേഴ്സും ഒരു വിഭാഗം ആളുകളും തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പിരായിരി ഇല്ലത്തുപറമ്പ് സ്വദേശി നാസർ (56), ട്രാൻസ്‌ജെൻഡർ മായ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ബിഇഎം സ്കൂളിന് സമീപമായിരുന്നു സംഭവം. രാത്രി 11.30 ഓടെ ബിഇഎം സ്കൂളിന് സമീപമുണ്ടായിരുന്ന ട്രാൻസ്‌ജെൻഡേഴ്സും ഓട്ടോയിലെത്തിയ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ സംഘർഷത്തിലേക്ക് മാറി. സംഘർഷത്തിൽ യാത്രക്കാരുമായി വന്ന ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. മുഖത്ത് കല്ലുകൊണ്ട് കുത്തിയെന്നാണ് പരാതി. ഓട്ടോ ഡ്രൈവറുടെ […]

1 min read

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്; 150 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്തിരിക്കുന്ന കേസില്‍ ഷാഫി പറമ്പിലടക്കം അഞ്ചു പ്രതികളാണ് ഉള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുധീര്‍ ഷാ, നേമം ഷജീര്‍, സാജു അമര്‍ദാസ്, മനോജ് മോഹന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. അന്യായമായി […]

1 min read

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഈ മാസം മൂന്ന് മുതൽ സ്വർണവില താഴേക്കാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,080 രൂപയാണ്. ജനുവരി മൂന്ന് മുതൽ വില കുറയുന്നതിനാൽ ഉപഭോക്താക്കൾ ആശ്വാസത്തിലാണ്‌. 46,000 ത്തിന് താഴേക്ക് സ്വർണവില എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും മൂന്നിന് 200 രൂപ കുറഞ്ഞ് വില 47000 […]

error: Content is protected !!