ജില്ലാ വാർത്തകൾ

1 min read

ഭാഗിക ഗതാഗത നിയന്ത്രണം

പേരൂർക്കട -മണികണ്‌ഠേശ്വരം-നെട്ടയം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ജനുവരി 11) മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ് ഡിവിഷൻ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജനുവരി 17 വരെ ഏഴ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.

1 min read

കെഎസ്‌ആർടിസിക്ക്‌ 30 കോടി കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഒമ്പത്‌ മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും […]

1 min read

ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത്

ബിൽക്കിസ് ബാനു കേസിൽ പുനഃപരിശോധന സാധ്യത തേടി ഗുജറാത്ത് സർക്കാർ. സുപ്രിംകോടതി ഉത്തരവിൽ നിയമോപദേശം തേടാനാണ് തീരുമാനം. വിധിയിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ നീക്കി കിട്ടാനാണ് നിയമ നടപടി സ്വീകരിക്കുക. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗുജറാത്ത് സർക്കാർ. ഇതിനിടെ സുപ്രീംകോടതി ശി​ക്ഷാ​ ഇളവ് റ​ദ്ദാക്കിയതിനെതിരെ​ മഹാരാഷ്ട്രയിൽ വിടുതൽ അപേക്ഷ നൽകാനാണ് പ്രതികളുടെ നീക്കം. ജയിലിൽ തിരികെ പ്രവേശിക്കുന്നതിനു മുൻപേ അപേക്ഷ സമർപ്പിച്ചേക്കും. മോചനം ലഭിച്ചതിനുശേഷം ഉള്ള കാലയളവിൽ മാതൃകാപരമായ ജീവിതം നയിച്ചെന്നും […]

1 min read

സുഗമവും സുരക്ഷിതവുമായ ദർശനമൊരുക്കാൻ ദേവസ്വം ബോർഡും പോലീസും ജാഗ്രതയോടെ പ്രവർത്തിക്കും :ദേവസ്വം പ്രസിഡണ്ട് പി എസ് പ്രശാന്ത്

ശബരിമല : അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പോലീസും ശബരിമലയിൽ ചെയ്യുന്നതെന്നും ഇതിനായി ദേവസ്വം ബോർഡും പോലീസും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് വാർത്താ കുറിപ്പിൽ അറിയിച്ചു. മകരവിളക്ക് ഉൽസവത്തിനായി നടതുറന്ന ഡിസംബർ 30 മുതൽ ഇന്നു വരെ വൻ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഓരോ ദിവസവും ശരാശരി 1 ലക്ഷം ഭക്തർ വീതം പതിനെട്ടാംപടി കയറി അയ്യപ്പദർശനം നടത്തി മലയിറങ്ങുന്നുണ്ട്. പുൽമേട് […]

1 min read

കേരള ലളിത കലാ അക്കാദമിയും, റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവും ധാരണപത്രത്തിൽ ഒപ്പുവെച്ചു

കൊച്ചി; കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും. അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് […]

1 min read

തിരുവനന്തപുരം ലോ അക്കാദമിയിൽ എബിവിപി – എസ്എഫ്ഐ സംഘർഷം

തിരുവനന്തപുരം ലോ അക്കാദമിയിൽ എബിവിപി – എസ്എഫ്ഐ സംഘർഷം. വിദ്യാർത്ഥിയുടെ റാഗിംഗ് പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥി എസ്. അർജുനെ എസ്എഫ്ഐക്കാർ റാഗ് ചെയ്‌തെന്നാരുന്നു പരാതി. സംഭവത്തില്‍ ഇന്ന് തെളിവെപ്പ് നടക്കുന്നതിനിടെ അർജുന്റെ അമ്മ നിഷ പ്രവീണിനെയും എസ്എഫ്ആക്കാർ മർദിച്ചെന്നും പരാതിയുണ്ട്. മര്‍ദനമേറ്റ നിഷ പ്രവീൺ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആരോപണങ്ങൾ എസ്എഫ്ഐ നിഷേധിച്ചു. എബിവിപി പ്രവർത്തകരും നിഷ പ്രവീണും ചേർന്ന് വനിത നേതാവിനെ മർദിച്ചെന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ […]

1 min read

ഇടവ കാട്ടിൽ വീട്ടിൽ പരേതനായ അഷ്റഫിന്റെ ഭാര്യ ബീവികുഞ്ഞ് മരണപ്പെട്ടു. 

ഇടവ കാട്ടിൽ വീട്ടിൽ പരേതനായ അഷ്റഫിന്റെ ഭാര്യ ബീവികുഞ്ഞ് മരണപ്പെട്ടു. ഇടവ മുൻ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റും ന്യൂനപക്ഷ കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലാ വൈസ് ചെയർമാനുമായ പുത്തൂരം നിസ്സാമിന്റെ സഹോദരിയാണ്. കബറടക്കം നാളെ രാവിലെ പത്തുമണിക്ക്.

1 min read

സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണ്ണക്കപ്പ് കണ്ണൂരിന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്. 952 പോയിന്റുമായാണ് കണ്ണൂര്‍ കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്.949 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം കോഴിക്കോടിനായിരുന്നു സ്വര്‍ണക്കപ്പ്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ […]

1 min read

തോട്ടത്തില്‍ പണിക്ക് പോകുന്നവഴി കൂട്ടത്തോടെ പാഞ്ഞടുത്തു ; കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

തൊടുപുഴ: ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തോട്ടത്തില്‍ പണിയെടുക്കാന്‍ പോകുന്ന സമയത്താണ് കാട്ടാന പരിമളത്തിന് നേരെ പാഞ്ഞടുത്തത്. പ്രദേശത്ത് തമ്പടിച്ചിരുന്ന ആറോളം കാട്ടാനകളില്‍ ഒന്നാണ് പരിമളത്തെ ആക്രമിച്ചത്. മറ്റു തൊഴിലാളികള്‍ക്കൊപ്പമാണ് പരിമള തോട്ടത്തില്‍ പണിക്ക് പോയത്. ഇവരെ കണ്ടതോടെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. ഇതില്‍ ഒരു കാട്ടാനയാണ് പരിമളത്തെ ആക്രമിച്ചത്. മറ്റു തൊഴിലാളികള്‍ പരിമളത്തെ ആക്രമിക്കുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തോട്ടം […]

1 min read

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി മോദി എത്തിയേക്കും ; പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി

തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17ന് ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പോലീസിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പോലീസ് പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച് കേരള പോലീസ് ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സംഗമത്തില്‍ പങ്കെടുക്കാന്‍ ജനുവരി മൂന്നിന് മോദി കേരളത്തിലെത്തിയിരുന്നു. ഇതിനുപുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി മോദി മൂന്ന് തവണ […]

error: Content is protected !!