ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും : മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുകയും ഉന്നതതല യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ചില ഇടങ്ങളില്‍ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ പോകുന്ന സ്ഥിതിയുണ്ട്. വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് […]
ഓപ്പറേഷന്‍ അമൃത് ; ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ; ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടി
തിരുവനന്തപുരം : ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. ഡ്രഗ്സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല’ എന്ന പോസ്റ്റര്‍ സ്ഥാപനത്തില്‍ […]
കെ ആർ വനമേഖലകളിലെ ടൂറിസം പദ്ധതികൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും : മന്ത്രി എ കെ ശശീന്ദ്രന്‍
ഗവി : കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ കണ്ടെത്തി അവ […]
വ്യാജ സർട്ടിഫിക്കറ്റ് ; കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന് ക്ലീൻ ചിറ്റ്. പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. അൻസിൽ ജലീലിനെതിരെയുള്ള ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകാലശാലയ്ക്ക് പരാതി കിട്ടിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അൻസിലിനെതിരെയുള്ള പോലീസ് അന്വേഷണം. പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന […]
ശൈലി 2 : ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളില്‍ ലക്ഷ്യം വച്ചവരില്‍ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് നടത്തിയ […]
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു : തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി കുറഞ്ഞത് 600 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 രൂപയാണ്. ഇന്നലെ 320 രൂപയുടെ ഇടിവാണ് ഉണ്ടായത്. ജനുവരി രണ്ടിന് 200 രൂപ കുറഞ്ഞ് വില 47000 ത്തിന് താഴേക്ക് എത്തിയിരുന്നു. വിവാഹ വിപണിയിൽ സ്വർണവില കുറഞ്ഞത് ആശ്വാസം പകരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് […]
ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‍രിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം
ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. ഇതോടെ കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്ന് ആലോചിക്കുകയാണ് ഇഡി. നിയമവിദഗ്ധരുമായി വിഷയം ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് നീക്കം. കെജ്രിവാളിൻറെ അറസ്റ്റ് ഉടൻ വേണ്ടെന്ന് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കാനുള്ള സാധ്യതയാണുള്ളത്. അതേസമയം, കേന്ദ്രത്തിന്‍റേത് രാഷ്ട്രീയ നീക്കമെന്ന് ശരദ് പവാര്‍ ആരോപിച്ചു. അതേസമയം ഇഡി നിയമപരമായി സമൻസ് നൽകിയാൽ കെജരിവാൾ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് […]
കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം
കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഹേവാർഡിലുള്ള വിജയ് ഷെരാവലി ക്ഷേത്ര ചുവരുകളിലും ബോർഡുകളിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കി. കാലിഫോർണിയയിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്ന് രണ്ടാഴ്ചയ്‌ക്കുള്ളിലും, സമീപമുള്ള ശിവദുർഗ ക്ഷേത്രത്തിൽ മോഷണം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷവുമാണ് പുതിയ സംഭവവികാസം. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനാണ് (എച്ച്എഎഫ്) ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്ഷേത്രം അധികൃതരുമായും പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ അനുകൂലികളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണി […]
താന്‍ ചെയ്യുന്നത് നിയമപരമായ ചുമതല; കേരളത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കണമെന്ന പരാമർശത്തിൽ മറുപടി നൽകി ഗവര്‍ണര്‍
താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയെന്ന് ഗവര്‍ണര്‍. കേരളത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ മറുപടി. തന്നെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു, താന്‍ പോകാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍ അന്വേഷിക്കണമെന്നും മാധ്യമങ്ങളോടു പറഞ്ഞു. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനില്‍ കിടപ്പുണ്ടെന്നും മാധ്യമങ്ങളോട് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ഗവർണർ പറഞ്ഞു. എന്നെങ്കിലും അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ? എന്നായിരുന്നു ബൃന്ദ കാരാട്ടിനുള്ള ഗവർണറുടെ മറുപടി. കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ […]
ശബരിമല സന്നിധാനത്തെ ഹോട്ടലുകളിൽ ഭക്ഷണത്തിന് ഇരട്ടി വില; പിഴ ഈടാക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കലക്ടര്‍
ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും കടകളിലും ഭക്തരോട് തോന്നിയ വില ഈടാക്കുന്നതായി ജില്ലാ കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലില്‍ നാലു മസാലദോശ വാങ്ങിയ തീര്‍ത്ഥാടകരോട് 360 രൂപയാണ് വാങ്ങിയത്. 228 രൂപ വാങ്ങേണ്ട സ്ഥാനത്താണ് ഇത്രയും പണം വാങ്ങിയത്. ഇതെന്താണ് ഇത്രയും തുക വന്നതെന്ന കലക്ടറുടെ ചോദ്യത്തിന്, മസാല ദോശയ്‌ക്കൊപ്പം ചമ്മന്തി നല്‍കി എന്നായിരുന്നു മറുപടി. ഹോട്ടലിന് നോട്ടീസ് നല്‍കാനും പിഴ ഈടാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മറ്റൊരു ഹോട്ടലില്‍ പരിശോധിച്ചപ്പോള്‍, 49 രൂപയുടെ […]



