ജില്ലാ വാർത്തകൾ

1 min read

അതിരപ്പിള്ളിയില്‍ കാട്ടാന വീടു തകര്‍ത്തു; വീട്ടുകാര്‍ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു

അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളി ശ്രീജയുടെ വീട് കാട്ടാന ഭാഗികമായി തകർത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ അടുക്കള ഭാഗത്തു കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. വീട് മുൻഭാഗം ഭാഗികമായി തകര്‍ന്നു. തോട്ടം മേഖലയിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികൾ നശിപ്പിക്കുകയും വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

1 min read

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഒരുക്കം തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെത്തി തെരഞ്ഞെടുപ്പ് മുന്നൊരുങ്ങള്‍ വിലയിരുത്തും. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമാണ് കമ്മീഷന്‍ ആദ്യം സന്ദര്‍ശിക്കുന്നത്. കമ്മീഷന്‍ ഞായറാഴ്ച ആന്ധ്രയിലേക്ക് പോകും. തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തും. എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെയേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. പല സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളും പരീക്ഷാ തീയതികളും അടക്കം പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി നിശ്ചയിക്കുക. കഴിഞ്ഞ തവണ ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. […]

1 min read

അങ്കമാലി അർബൻ ബാങ്കിൽ വൻ ക്രമക്കേട്; ഇടപാടുകൾ നടത്താത്ത ആളുകൾക്ക് ജപ്‌തി നോട്ടീസ് അയച്ചു

ഇടപാടുകൾ നടത്താത്ത ആളുകൾക്ക് ജപ്‌തി നോട്ടീസ് അയച്ച് അങ്കമാലി അർബൻ ബാങ്ക്. വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്നയാൾക്കും ക്യാൻസർ ബാധിതനുമാണ് നോട്ടീസ് അയച്ചത്. ജപ്‌തി നോട്ടീസ് 25 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്. നോട്ടീസ് ലഭിച്ചവർ ബാങ്കുമായി ഇടപാട് നടത്താത്തവരെന്ന് പരിശോധനയിൽ കണ്ടെത്തി. അങ്കമാലി അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത് കോൺഗ്രസ് ഭരണ സമിതിയാണ്. പണം ലഭിക്കാത്തതിനാൽ അങ്കമാലി അർബൻ ബാങ്കിൽ പ്രതിഷേധവുമായി നിക്ഷേപകരും എത്തി. സഹകരണ വകുപ്പാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. നിക്ഷേപകരും ലോൺ എടുത്ത് […]

1 min read

ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.കോഴിക്കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര […]

1 min read

സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനം കോഴിക്കോട് മുന്നിൽ; ഇന്ന് 60 മത്സരം ഇനങ്ങളിൽ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോഴിക്കോട് മുന്നില്‍. കലാമാമാങ്കത്തില്‍ 212 പോയിന്റുമായാണ് ജില്ലയുടെ കുതിപ്പ്. 210 പോയിന്റുകള്‍ വീതം കരസ്ഥമാക്കി തൊട്ടുപിന്നാലെ നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂരും കണ്ണൂരും. മലപ്പുറം 203 പോയിന്റുമായി മൂന്നാമതും പാലക്കാട് 202 പോയിന്റുമായി നാലാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുമാണ് ഉള്ളത്. 945 പോയിന്റ് നേടിയാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണ്ണകപ്പ് കോഴിക്കോട് കൊണ്ടു പോയത്. കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 20-ാം തവണയാണ് കഴിഞ്ഞ വര്‍ഷം കോഴിക്കോട് കപ്പില്‍ മുത്തമിടുന്നത്. […]

1 min read

സാമ്പത്തിക പ്രതിസന്ധി; കേരളം അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കേരളം. അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും. പ്രത്യേക ലേലം അടുത്ത ചൊവാഴ്ച്ച നടക്കും. സംസ്ഥാനത്തെ പൊലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്. കുടിശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പ് ഉടമകൾ. ഡീസൽ അടിച്ച വകയിൽ പമ്പുകൾക്ക് നൽകാനുള്ളത് ഒരു കൊല്ലത്തെ കുടിശികയാണ്. ഇന്ധനം ലഭിക്കാതെ വന്നതോടെ പല ഇടങ്ങളിലും രാത്രികാല പെട്രോളിംഗ് പൊലീസ് നിർത്തിവച്ചു. നവകേരള സദസിനായി ഓടിയ വകയിൽ നൽകാനുള്ളത് ലക്ഷങ്ങൾ. കേസ് അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നെന്ന് പരാതി. എന്നാൽ സംസ്ഥാനത്തെ […]

1 min read

ഇന്ത്യയിൽ ദക്ഷിണേന്ത്യൻ നഗരങ്ങൾ സുരക്ഷിതമെന്ന് സ്ത്രീകൾ; ആദ്യ അഞ്ചിലിടം പിടിച്ച് ​കൊച്ചിയും തിരുവനന്തപുരവും

ഇന്ത്യയിൽ സുരക്ഷിത നഗരങ്ങളിലേറെയും ദക്ഷിണേന്ത്യയിലാണെന്ന് സ്ത്രീകൾ. ‘ദ ടോപ് സിറ്റീസ് ഫോർ വിമൻ ഇൻ ഇന്ത്യ’ എന്ന റിപ്പോർട്ടിലാണ് സുരക്ഷിതമായ നഗരങ്ങളെ പറ്റിയുള്ള വിവരങ്ങളുള്ളത്.രാജ്യത്തെ 113 നഗരങ്ങളിൽ നിന്നുള്ള സത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. കൂടുതൽ തൊഴിൽ അവസരങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിലെ കുറവ്, വിദ്യാഭ്യാസം, ആരോഗ്യം,ഗതാഗത സൗകര്യം, സുരക്ഷിതത്വം എന്നിവയാണ് ഈ നഗരങ്ങളെ തെരഞ്ഞെടുക്കാൻ കാരണമായി വിലയിരുത്തുന്നത്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള നഗരം, അതിൽ താഴെ ജനസംഖ്യയുള്ള നഗരം എന്നിങ്ങനെ രണ്ടായി […]

1 min read

യുപിഐ ഇടപാടുകള്‍ക്ക് ഇനി ചാര്‍ജ് വരും; സൂചന നല്‍കി എന്‍പിസിഐ മേധാവി

യുപിഐ ഇടപാടുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലീപ് അസ്‌ബെ. യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് വലിയ വ്യാപാരികളില്‍ നിന്നായിരിക്കും ചാര്‍ജ് ഈടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് പ്രാബല്യത്തില്‍ വന്നേക്കുമെന്നും ദിലീപ് അസ്‌ബെ കൂട്ടിച്ചേര്‍ത്തു. അടുത്തകാലത്തായി യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമെന്ന തരത്തില്‍ പ്രചരണം ശക്തമാണ്. അതിനിടെയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മേധാവി തന്നെ ചില സൂചനകള്‍ നല്‍കിയത്. ‘ദീര്‍ഘകാലാടിസ്ഥാനത്തില്‍ […]

1 min read

നവകേരള സദസിന് പറവൂർ നഗരസഭ അനുവദിച്ച ഒരു ലക്ഷം രൂപ തിരിച്ചു നല്‍കി

നവകേരള സദസിന് പറവൂർ നഗരസഭ സെക്രട്ടറി അനുവദിച്ച ഒരുലക്ഷം രൂപ തിരിച്ചുനൽകി. നവകേരള സദസിന്റെ പന്തലൊരുക്കിയ സ്വകാര്യ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയാണ് പണം തിരികെ നൽകിയത്.നഗരസഭാ കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് സെക്രട്ടറി പണം അനുവദിച്ചത്. കൗൺസിലിനെ മറികടന്ന് പണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.അനുമതി ഇല്ലാതെ പണം നൽകിയതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നഗരസഭാ കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായി പണം അനുവദിച്ചത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതിയക്കം കണ്ടെത്തിയിരുന്നു. നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ […]

1 min read

എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു ; സമയപരിധി ജനുവരി 12വരെ

തിരുവനന്തപുരം: മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. സമ്പൂർണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ജനുവരി 12ന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

error: Content is protected !!