ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍; തലസ്ഥാനത്ത് നാളെ പണിമുടക്കും
വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍. ജീവനക്കാര്‍ക്ക് ആവശ്യമായ പരിരക്ഷയും സുരക്ഷയും മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ പ്രതിഷേധം. നാളെ തിരുവനന്തപുരം ജില്ലയില്‍ സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്ക് സമരം നടക്കും. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയോ പരിരക്ഷയോ മാനേജ്‌മെന്റ് നടപ്പാക്കുന്നില്ല എന്നാണ് തൊഴിലാളികളുടെ പരാതി. കഴിഞ്ഞ മാസം 23 -ാം തീയതി സ്വിഗ്ഗി ഡെലിവറി പാര്‍ട്ണറായ യുവതിക്ക് അപകടമുണ്ടായി. അപകടത്തില്‍ സാരമായി പരിക്കേറ്റ യുവതി നിലവില്‍ തിരുവനന്തപുരത്ത് വിദഗ്ധ ചികിത്സയിലാണ്. ഭീമമായ തുക ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ആവശ്യമുണ്ട്. എന്നാല്‍, […]
രാജ്യത്തിന്‍റെ എഐ ഹബ്ബാകാന്‍ കൊച്ചി : അന്താരാഷ്ട്ര എഐ ഉച്ചകോടി കൊച്ചിയില്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാനകേന്ദ്രമായി(ഹബ്ബ്) കൊച്ചിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം ആരംഭിച്ചു. ഇതിന്‍റെ ആദ്യ പടിയെന്നോണം ഐബിഎം സോഫ്റ്റ്വെയറുമായി വ്യവസായമന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി. ഐബിഎമ്മിന്‍റെ എഐ സാങ്കേതികവിദ്യയുടെ ഹബ്ബ് കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ്പ്രസിഡന്‍റ് ദിനേശ് നിര്‍മ്മലുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണായായി. ഈ വര്‍ഷം മധ്യത്തോടെ കൊച്ചിയില്‍ അന്താരാഷ്ട്ര എഐ ഉച്ചകോടി നടത്തുമെന്ന് പി രാജീവ് പറഞ്ഞു. ഐബിഎമ്മിന്‍റെ […]
ന്യൂനമര്‍ദ്ദം : നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച എറണാകുളം ജില്ലയിലും വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് […]
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ; തൃശൂര്‍ നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ രാവിലെ 11.00 മണി മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുകയില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വരുന്നവരും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന വിവരം മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരുടേതുള്‍പ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം […]
2024 ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പിഎസ് സി
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ഡിസി. ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ 2024 ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും പരീക്ഷകള്‍ നടക്കും. പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ( മൗണ്ട് പൊലീസ്), സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായും, വിദ്യാഭ്യാസ […]
ജപ്പാന്‍ ഭൂകമ്പം : മരണം 24 ആയി
ടോക്കിയോ : ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയതായി റിപ്പോർട്ടുകൾ.. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭൂകമ്പം നാശം വിതച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂകമ്പത്തെത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിനം മാത്രം 155 തുടര്‍ചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഭൂകമ്പമുണ്ടായ മേഖലയിലെ ഹൈവേകള്‍ അടച്ചു. ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂകമ്പം കനത്ത നാശമാണ് വിതച്ചതെന്നും, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. […]
പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഉപരോധം ; ജനപ്രതിനിധികൾക്കെതിരെ കേസ്,
കൊച്ചി: കരിങ്കൊടി പ്രതിഷേധക്കാരെ തുറങ്കിലടയ്ക്കാനുള്ള പോലീസ് നീക്കത്തിനെതിരെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഉപരോധിച്ച ജനപ്രതിനിധികൾ അടക്കമുള്ളവർക്കെതിരെ കേസ്. ഹൈബി ഈഡൻ എം പി, മൂന്ന് എം എൽ എമാർ അടക്കം കണ്ടാലറിയാവുന്ന കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെയാണ് കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് കേസെടുപ്പിക്കന്നതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിഷേധിക്കാരെ പരിഹസിച്ച് മന്ത്രിമാരും രംഗത്തെത്തി. ഒരു രാത്രി മുഴുവൻ നീണ്ട നാടകങ്ങളാണ് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ നടന്നത്. […]
നഴ്‌സുമാര്‍ സേവനത്തിന്റേയും ജീവകാരുണ്യത്തിന്റേയും പ്രതീകം : മുഖ്യമന്ത്രി
നഴ്‌സുമാര്‍ സേവനത്തിന്റേയും ജീവകാരുണ്യത്തിന്റെയും പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഴ്‌സിംഗ് മേഖലയുടെ വിലമതിക്കാനാകാത്ത പരിചരണം വളരെ വലിയ രീതിയില്‍ തിരിച്ചറിഞ്ഞ കാലമാണ് കടന്നുപ്പോയത്. സ്വജീവിതം പോലും പണയപ്പെടുത്തി ജീവിച്ച നഴ്‌സുമാര്‍ നമ്മുടെ മനസ്സില്‍ ഇടം നേടിയതാണ്. ലിനി നഴ്‌സ് നമ്മുടെ ഓര്‍മ്മയിലുണ്ട്. നഴ്‌സിംഗ് മേഖലയിലെ സമാനതകള്‍ ഇല്ലാത്ത പ്രതീകമാണ് നഴ്‌സ് ലിനി. നഴ്‌സുമാര്‍ ജീവകാരുണ്യത്തിന്റെ പ്രതീകമാണ്. നഴ്‌സിംഗ് സേവനത്തിന്റെ കൂടി പ്രതീകമാണ്. നഴ്‌സിംഗ് […]
മൂന്നാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിനി പീഡനത്തിരയായ കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ജാര്‍ഖണ്ഡ് സ്വദേശി സെലനും ഭാര്യ സുമരി ബര്‍ജോയ്ക്കുമാണ് ലുക്ക് ഔട്ട് നോട്ടിസ്. സംഭവശേഷം ഇവര്‍ ഒളിവിലാണ്. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പന്ത്രണ്ട് വയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടിൽ ആളില്ലാതിരുന്ന നേരത്ത് കുട്ടിയെ കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . പെൺകുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.
കുട്ടികര്‍ഷകര്‍ക്ക് താങ്ങായി ജയറാമും മമ്മൂട്ടിയും പൃഥ്വിരാജും
ഇടുക്കിയിലെ കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ പശുക്കള്‍ ചത്ത സംഭവത്തില്‍ സിനിമ ലോകത്ത് നിന്നും വീണ്ടും സഹായം. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തും എന്ന് വ്യക്തമാക്കിയത്. മമ്മുട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷം രൂപയും കുട്ടി കര്‍ഷകര്‍ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി. രണ്ടുപേരും പ്രത്യേക ദൂതൻ വഴി ഇന്ന് വൈകിട്ട് പണം കുട്ടികൾക്ക് കൈമാറും എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ […]



