ജില്ലാ വാർത്തകൾ

1 min read

നവകേരള സദസിൽ സർക്കാർ പ്രഖ്യാപിച്ച കാലാവധി പൂർത്തിയായി; കാസർഗോഡ് പരിഹരിക്കപ്പെട്ടത് 50% താഴെ പരാതികൾ

നവകേരള സദസിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിൽ മെല്ലെപ്പോക്ക്. കാസർഗോഡ് ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ച 45 ദിവസത്തെ കാലാവധി പൂർത്തിയായപ്പോൾ 50 ശതമാനത്തിൽ താഴെ പരാതികൾ മാത്രമാണ് പരിഹരിക്കപ്പെട്ടത്. നവകേരള സദസ് തുടങ്ങിയ ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനമാണിത്. പരാതി പരിഹരിക്കാൻ പരമാവധി 45 ദിവസം. മുഴുവൻ പരാതികളും തീർപ്പാക്കും. നവകേരള സദസിൻറെ പര്യടനം ആദ്യം പൂർത്തിയ കാസർഗോഡ് ജില്ലയിലെ പരാതി പരിഹാരത്തിൻറെ സ്ഥിതി പരിശോധിക്കാം. അഞ്ച് മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 14704 പരാതികൾ. 45 ദിവസം കഴിഞ്ഞപ്പോൾ […]

1 min read

സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ, കെ-സ്മാർട്ട്; രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം

സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തുന്ന പുത്തൻ പദ്ധതിയാണ് കെ-സ്മാർട്ട്. എങ്ങനെയാണ് കെ-സ്മാർട്ടിൽ രജിസ്റ്റർ ചെയ്യേണ്ടത്? എങ്ങനെയാണ് സേവനങ്ങൾ ലഭ്യമാകുക. https://ksmart.lsgkerala.gov.in/ui/web-portal ആണ് കെ-സ്മാർട്ടിന്റെ വെബ്സൈറ്റ്. ഹോംപേജിന്റെ മുകളിൽ ഇടത് ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്ട്രേഷൻ ചെയ്യാം. ആധാർ കാർഡ് നമ്പർ നൽകിയാൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ പറ്റൂ. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിൽ ഒടിപി കിട്ടും.ഒടിപി ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ ആധാർ കാർഡിലെ പേര് തെളിഞ്ഞു വരും. രജിസ്ട്രേഷൻ പൂർണ്ണം. പിന്നാലെ മൊബൈൽ നമ്പർ ആവശ്യപ്പെടുന്ന സ്ക്രീൻ തെളിയും. […]

1 min read

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി മുഹമ്മദ് മുസ്തഫയുടെ പുതിയ ചിത്രം; ജനുവരി മൂന്നിന് ചിത്രീകരണം ആരംഭിക്കും

കപ്പേളയുടെ കലാപരവും സാമ്പത്തികവുമായ മികച്ച വിജയത്തിനു ശേഷം നടൻ കൂടിയായ മുഹമ്മദ് മുസ്തഫ സംവാധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം രണ്ടായിരത്തി ഇരുപത്തിനാല ജനുവരി മൂന്ന് ബുധനാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു. തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയം റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് മുസ്തഫ ഈ ചിത്രത്തിലൂടെ നിർവ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാലാ പാർവ്വതി. കനി കുസൃതി. ഹൃദ്യം ഹാറൂൺ. കണ്ണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ […]

1 min read

പുതുവർഷത്തിലും സ്വർണ്ണ വിലയിൽ കുതിപ്പ്; പവന് 160 രൂപയോളം ഉയർന്നു

പുതുവർഷത്തിൽ സ്വർണവില മുകളിലേക്ക് തന്നെ. പവൻ 160 രൂപയോളം ഉയർന്നു. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 47000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി […]

1 min read

വരാഹം: സുരേഷ് ഗോപിയുടെ പുതിയ ചിത്രം

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു’. സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നത്. ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും. ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്. […]

1 min read

ശബരിമല ദർശനം: ഭക്തർക്ക് 10-ാം തീയതി മുതൽ സ്പോട്ട്ബുക്കിംഗ് സൗകര്യം ഉണ്ടാവില്ല.

ശബരിമല ദർശനത്തിനായി ഭക്തർക്ക് 10-ാം തീയതി മുതൽ സ്പോട്ട്ബുക്കിംഗ് സൗകര്യം ഉണ്ടാവില്ല.ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് ജനുവരി 10-ാം തീയതി മുതൽ ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്ന് നാൾ മുൻപ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്. ഈ സ്ഥിതിയിൽ  വീണ്ടും […]

1 min read

ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി; തൃശൂരിൽ 2 കുട്ടികൾക്ക് പരിക്ക്

തൃശൂരില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. കാലിന് സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ മടങ്ങവെയായിരുന്നു അപകടം.

1 min read

കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടിയിടും; സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കും. വിപണിയിൽ വില മാറുന്നതിന് അനുസരിച്ച് സബ്സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കും വിധമാണ് പുനസംഘടനയെന്നാണ് വിവരം. 2016 മുതൽ വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ 1600 കോടിയോളം കുടിശ്ശികയാണ് സപ്ലൈകോക്കുളളത്. 800 കോടിയിലധികം കുടിശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെണ്ടറിൽ പോലും പങ്കെടുക്കുന്നില്ല. ക്രിസ്മസ് പുതുവത്സര […]

1 min read

2024 ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച് പിഎസ് സി

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ഡിസി. ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെ 2024 ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് തസ്തികയിലേക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും പരീക്ഷകള്‍ നടക്കും. പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ ( മൗണ്ട് പൊലീസ്), സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായും, വിദ്യാഭ്യാസ […]

1 min read

ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായേക്കും; ജനുവരി 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ രൂപം കൊണ്ട് വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ ജനുവരി 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ജനുവരി ഒന്നു മുതല്‍ 05 വരെ: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ […]

error: Content is protected !!