ജില്ലാ വാർത്തകൾ

1 min read

തൃശൂർ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തിൽ ചെരുപ്പ് വിലക്കി ഹൈക്കോടതി

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പൂരം ദിവസങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട് […]

1 min read

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പാലാരിവട്ടത്തെ ഉപരോധസമരം അവസാനിപ്പിച്ചു

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതി മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ആറു പ്രവര്‍ത്തകരും ഇന്ന് കോടതിയില്‍ ഹാജരാകണം. ജാമ്യം ലഭിച്ചതോടെ കോണ്‍ഗ്രസ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ഉപരോധ സമരം പിന്‍വലിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ ഏഴു മണിക്കൂറോളം ഉപരോധ സമരം നീണ്ടു. സ്‌റ്റേ്ഷന് മുന്നിലും ജംഗ്ഷനിലും പുലര്‍ച്ചെ രണ്ടു മണിവരെ […]

1 min read

നവകേരള സദസ് ഇന്ന് സമാപിക്കും; മുഖ്യമന്തിയും മന്ത്രിമാരും എറണാകുളത്ത്

സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ. നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവൻ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക് […]

1 min read

കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു

കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു. യുഡിഎഫ് തീരുമാനപ്രകാരം മേയര്‍ സ്ഥാനം മുസ്ലീം ലീഗിന് കൈമാറുന്നതിനാണ് രാജി. ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവിലാണ് മേയര്‍ സ്ഥാനം കൈമാറാന്‍ കോണ്‍ഗ്രസ് തയ്യാറായത്. അതേസമയം അവസാന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. മേയര്‍ സ്ഥാനം പങ്കിടാമെന്ന മുന്‍ധാരണയില്‍ നിന്നും കോണ്‍ഗ്രസ് പിന്നോക്കം പോയതോടെ ലീഗ് കടുത്ത സമര്‍ദ്ദവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രതിനിധിയായ മേയര്‍ ടി ഒ മോഹനന്‍ രാജി […]

1 min read

ഐ എസ് ആർ ഒ നാടിൻറെ അഭിമാനം : സ്വാമി സച്ചിദാനന്ദ

ശിവഗിരി: ഐ എസ് ആർ ഒ നാടിന്റെ അഭിമാനമാണെന്നും, നാൾക്ക് നാൾ അഭിവൃത്തി നേടി മുന്നേറുമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഐ എസ് ആർ ഒ ചെയർമാൻ ഡോ: എസ് സോമനാഥനോട് പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പേ ഗുരുദേവന്റെ ആഗ്രഹമായിരുന്നു സാങ്കേതിക ശാസ്ത്രത്തിൻറെ വളർച്ചയും അവ സാധാരണ ജനങ്ങളിൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയും. അത് ഐ എസ് ആർ ഒ സാധ്യമാകുന്നതിൽ ശിവഗിരി മഠത്തിന് ഏറെ സന്തോഷമുണ്ടെന്നും സ്വാമി പറഞ്ഞു. 91 മത്ശിവഗിരി തീർത്ഥാടനത്തോടാനുബന്ധിച്ചുള്ള […]

1 min read

മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠാദിനാചരണം

ശിവഗിരി: ജനുവരി 1 രാവിലെ 7 30ന് ശിവഗിരി ശാരദ സന്നിധിയിൽ നടന്ന കലശപൂജയ്ക്ക് ശേഷം 108 പുഷ്പ കലശങ്ങളുമായി നാമജപ ത്തോടും പഞ്ചവാദ്യം മേളങ്ങളോടും കൂടിമഹാസമാധി മന്ദിരത്തിലെത്തി. തുടർന്ന് മഹാസമാധിപീഠത്തിൽ കലശാഭിഷേകം വിശേഷാൽ പൂജ മംഗളാരതി എന്നിവ നടത്തപ്പെട്ടു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ്, സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,തീർത്ഥാടന സെക്രട്ടറി സ്വാമി രിധംഭ രാനന്ത, സ്വാമി വിശാലനന്ദ ,സ്വാമി അസംഗാനന്ത ഗിരി, സ്വാമി അംബികാനന്ദ സ്വാമി ഹംസ തീർത്ത […]

1 min read

മകരവിളക്ക്: വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്,‌

മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്. നൂറോളം ഫോറസ്റ്റ് ഓഫീസർമാരെ സന്നിധാനത്ത് വിന്യസിച്ചു. റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെയും പുൽമേട് മുതൽ സന്നിധാനം വരെയും സ്‌നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചർമാർ, പ്രൊട്ടക്ഷൻ വാച്ചർമാർ, ആംബുലൻസ് സർവീസ്, ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്ക്കറ്റും നൽകാൻ സ്‌പെഷ്യൽ ടീം, റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവരെയും നിയോഗിച്ചു. മകരജ്യോതി […]

1 min read

സൂനാമി തിരകള്‍ ജപ്പാന്‍ തീരത്ത് ; ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടം, മുന്നറിയിപ്പ്‌

ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ആദ്യ സുനാമി തിരമാലകള്‍ തീരത്ത് അടിച്ചു. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് പ്രവിശ്യകളില്‍ ആണവ നിലയങ്ങളും ഉണ്ട്. നിലവില്‍ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെങ്കിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ മധ്യ ജപ്പാനില്‍ ആറ് പേര്‍ ഭൂചലനത്തില്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അവശ്യഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകളും ഇമെയിലുകളും എംബസി നല്‍കിയിട്ടുണ്ട്. ആദ്യം […]

1 min read

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ റെക്കോഡ്; ഇത്തവണ വിറ്റത് 543 കോടി രൂപയുടെ മദ്യം

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ ഇത്തവണയും റെക്കോഡ്. ഇത്തവണയും ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. പുതുവത്സരത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. കഴിഞ്ഞ വർഷം നടന്നത് 516.26 കോടിയുടെ മദ്യവില്പനയാണ്. സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം […]

1 min read

പുതുവർഷ ദിനത്തിൽ ഭാ​ഗ്യം; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-750 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. WJ 265900 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WM 364706 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം […]

error: Content is protected !!