ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
2024ല്‍ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളേയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കും : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: 2024ല്‍ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക ഇല്ലാത്ത 3 ജില്ലകളില്‍ കൂടി ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക വ്യാപിപ്പിക്കും. . കാര്‍സ്‌നെറ്റ് എ.എം.ആര്‍. ശൃംഖല 40 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കും. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും […]
ന്യൂനമര്‍ദ്ദം ; ഇന്ന് തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട്
ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍കാറ്റിന്റെയും സ്വാധീനഫലമായി വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് തിരുവന്തപുരം ജില്ലയിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിലവില്‍ ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം. അടുത്ത […]
സില്‍വര്‍ലൈന്‍ : ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ല ; മന്ത്രി എം ബി രാജേഷ്
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുടെ നിലപാട് നിരാശപ്പെടുത്തുന്നതെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ല. പദ്ധതി നടപ്പാക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ ഇതോടൊപ്പം കൂട്ടിവായിക്കണം. കെ റെയിലില്‍ കേന്ദ്രത്തിന് നിലപാടു തിരുത്തേണ്ടി വരുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വേ റിപ്പോർട്ട് നൽകിയിരുന്നു. ഭാവി റെയില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കും. സില്‍വര്‍ ലൈന്‍ റെയില്‍വേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. […]
ശിവഗിരി തീര്‍ത്ഥാടനം : തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു
ശിവഗിരി തീര്‍ത്ഥാടനത്തിലെ പ്രധാന ഇനമായ തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്ക ണക്കിന് തീര്‍ത്ഥാടകര്‍ ‘ഓം നമോ നാരായണ’ മന്ത്രം ഉരു വിട്ടുകൊണ്ട് പുഷ്പം സമര്‍പ്പിച്ചു വീഥികളിലൂടെ ഘോഷയാത്രയില്‍ അണിനിരന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമേ യു.എ.ഇ., ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും പല വിദേശ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തി. അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് പതിനായിരങ്ങള്‍ അകമ്പടി സേവിച്ചു. പര്‍ണ്ണശാലയിലും ശാരദാമഠത്തിലും […]
മൈലപ്രയില്‍ വ്യാപാരിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സ്ഥിരീകരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട : മൈലപ്രയിലെ വ്യാപാരി കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരണം. ശരീരത്തില്‍ മറ്റ് പരുക്കുകള്‍ കണ്ടെത്തിയിട്ടില്ല. കൊലപാതകം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. ജോര്‍ജ് ഉണ്ണൂണ്ണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകം എന്നാണ് നിലവിലെ നിഗമനം. കഴുത്തു ഞെരിക്കാൻ ഉപയോഗിച്ചത് രണ്ട് കൈലി മുണ്ടും ഒരു ഷർട്ടുമാണ്. ശരീരത്തിൽ മറ്റു മുറിവുകളോ മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളോ ഇല്ല. 9 പവന്റെ മാല പൊട്ടിച്ചെടുത്തതായി വ്യക്തമായി. എട്ടു പവന്‍റെ […]
സന്നിധാനത്ത് ഇനി സൗജന്യ വൈ ഫൈ ; പുതുവത്സരദിനത്തിൽ 27 കേന്ദ്രങ്ങളിൽ
ശബരിമല : സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലിൽ നടന്ന ചടങ്ങിൽ ഡിസംബർ 25 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിച്ചിരുന്നു. ശബരിമലയിലെത്തുന്ന ഭക്തർ നേരിടുന്ന മൊബൈൽ, ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോർഡിന്റെ പദ്ധതി. നിലവിൽ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എം.ബി.പി.എസ്. വേഗത്തിൽ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. ജനുവരി ഒന്ന്മുതൽ മരക്കൂട്ടം […]
മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ ആഘോഷവേളയില്‍ പങ്കുവെക്കാമെന്നും മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തില്‍ പറഞ്ഞു.. പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണു ലോകം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള മുന്നേറ്റങ്ങളില്‍ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. […]
നിയമം ലംഘിക്കുന്നവര്‍ക്ക് സ്റ്റേഷനില്‍ സൗജന്യപ്രവേശനം : പുതുവര്‍ഷത്തില്‍ കേരള പോലീസിന്റെ ഓഫര്‍
തിരുവനന്തപുരം: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിലാണ് എല്ലാവരും. ഇന്ന് രാത്രി മുതല്‍ നേരം വെളുക്കുന്നതുവരെയും റോഡുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ഒക്കെ ആഘോഷമാണ്. പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താല്‍ കേരള പോലീസ് പ്രത്യേക ഓഫര്‍ നല്‍കുന്നതാണെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച സന്ദേശമാണ് വൈറലായിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനം, നിയമലംഘകര്‍ക്ക് പ്രത്യേക പരിഗണന എന്നിങ്ങനെയാണ് പോസ്റ്റിലുള്ളത്. നിങ്ങളുടെ പുതുവര്‍ഷ ആഘോഷത്തില്‍ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി […]
പുതുവല്‍സര ആഘോഷങ്ങള്‍ : രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്ന് പോലീസ് കമ്മിഷണര്‍
തിരുവനന്തപുരം : പുതുവല്‍സര ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്ന് പോലീസ് കമ്മിഷണര്‍. ആഘോഷകേന്ദ്രങ്ങളില്‍ മഫ്തിയില്‍ ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും. മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. കടകള്‍ അടയ്ക്കാന്‍ പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടില്ല. ഡി.ജെ പാര്‍ട്ടികള്‍ നടത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സി.എച്ച്. നാഗരാജു പറഞ്ഞു. മാനവീയം വീഥിയിലും കോവളത്തുമടക്കം കര്‍ശനനിയന്ത്രണങ്ങളുണ്ടാകും. കൊച്ചിയിലും കനത്ത സുരക്ഷയാണ് പുതുവല്‍സരാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഉച്ച മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. കൊച്ചിയിലെ പ്രധാന ആഘോഷകേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ പത്ത് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1000 […]
‘എക്സ്പോസാറ്റ്’ വിക്ഷേപണം നാളെ; കേരളത്തിലെ വിദ്യാർത്ഥിനികളുടെ ‘വി-സാറ്റ്’ ഉൾപ്പെടെ പത്തു ഉപഗ്രഹങ്ങളും വിക്ഷേപിക്കും
ചെന്നൈ: പുതുവത്സരദിനത്തിൽ പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയിൽ നിന്ന് എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എൽവി- സി 58 കുതിച്ചുയരും. തിങ്കളാഴ്ച രാവിലെ 9.10 നാണ് വിക്ഷേപണം. തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിതാ എൻജിനിയറിങ് കോളജിലെ വിദ്യാർത്ഥിനികൾ നിർമിച്ച ‘വി-സാറ്റ്’ ഉൾപ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തത്. ബഹിരാകാശത്തെ […]



