ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗബാധ ; രാജ്യത്ത് ജെഎന്‍.1 സ്ഥിരീകരിച്ചത് 178 പേര്‍ക്ക്
രാജ്യത്ത് 841 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം ഇത് 3997 ആയിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളിലാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ വൈറസ് ജെഎന്‍.1 ഉപവകഭേദത്തിന്റെ ആവിര്‍ഭാവവും തണുത്ത കാലാവസ്ഥയും രോഗബാധ വര്‍ധിക്കുന്നതിന് കാരണമായാതായാണ് […]
അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഇരുപതാമത് ഭാഗവതസപ്താഹ യജ്ഞം
ഇടവ കാപ്പിൽ തെക്കുംകര പനനിന്നവിള ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ ഇരുപതാമത് ഭാഗവതസപ്താഹ യജ്ഞം 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 7 വരെ നടക്കും. 31ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന യജ്ഞസമാരംഭ സമ്മേളനം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര തന്ത്രി സുരേഷ് ഭട്ടത്തിരിപ്പാട് ഭദ്ര ദീപ പ്രതിഷ്ഠ നിർവഹിക്കും. വർക്കല ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗീതാ സാദ്ധ്യായ സമിതി ജില്ലാ സംയോജകൻ മരുതത്തൂർ സുധാകരൻ […]
നേമം റെയിൽവേ സ്റ്റേഷന്റെ പേര് മാറുന്നു : തിരുവനന്തപുരം സൗത്ത് എന്നാക്കും
തിരുവനന്തപുരം നേമം റെയിൽവേ സ്റ്റേഷന്റെ പേര് വൈകാതെ തിരുവനന്തപുരം സൗത്ത് എന്നാകും.കൊച്ചുവേളി തിരുവനന്തപുരം നോർത്തും. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പേരു മാറ്റം. പേരു മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഈ മാസം ഒന്നിന് സംസ്ഥാനത്തിനു കത്തു നൽകിയിരുന്നു. ഈ ആവശ്യം സംസ്ഥാനം അംഗീകരിക്കുന്നുവെന്നു കാട്ടി ഗതാഗത വകുപ്പ് സെക്രട്ടറി […]
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം; സംസ്ഥാനത്ത് കര്‍ശന പരിശോധന
ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തില്‍. കേരളത്തില്‍ പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വൈകീട്ട് നാലുമണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ഇന്ന് രാവിലെ മുതല്‍ നഗരത്തില്‍ കര്‍ശന വാഹന പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജെ പാര്‍ട്ടിക്ക് എത്തുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ […]
ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി
ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ചെമ്പഴന്തിയിലെ പ്രദര്‍ശനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ഗുരുകുലത്തില്‍ 16 കോടിയുടെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് എം.എല്‍.എ പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന ഡിജിറ്റല്‍ മ്യൂസിയം രണ്ടാം ഘട്ടമായി […]
ശിവഗിരി തീർത്ഥാടനം കാലഘട്ടത്തിൻറെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
ശിവഗിരി: ശിവഗിരി തീർത്ഥാടനം കാലഘട്ടത്തിൻറെ ആവശ്യമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ശിവഗിരി സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം ശുചിത്വം ആരോഗ്യം വിദ്യാഭ്യാസം എന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി ചാർജെടുത്ത ശേഷം ആദ്യമായി ശിവ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആണെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ: മോഹൻ കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു.കാസർഗോഡ് ബംഗളം ശ്രീനാരായണഗുരു […]
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നത്. മേല്‍ശാന്തി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിച്ചു. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡല വിളക്കിന്റെ പതിവ് പൂജകള്‍ക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്. ഈ മാസം 20 വരെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 നു വൈകിട്ട് […]
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും
കോഴിക്കോട് : മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും 75 ലക്ഷം രൂപ കാലിത്തീറ്റ സബ്‌സിഡിയായും നല്‍കാനാണ് മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം തീരുമാനിച്ചത്. 2023 നവംബര്‍ ഒന്നു മുതല്‍ 30 വരെ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് ഒരു രൂപ വീതമാണ് അധികപാല്‍ വിലയായി നല്‍കുക. ഇത് […]
ലിറ്റൽ കൈറ്റ്സ് ഉപജില്ല ദ്വിദിന ക്യാമ്പ് അവസാനിച്ചു
ഡിസംബർ 27 മുതൽ 30 വരെ ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ലിറ്റൽ കൈറ്റ്സ് ഉപജില്ല ദ്വിദിന ക്യാമ്പിൽ നിർമ്മിത ബുദ്ധി പ്രവർത്തനങ്ങൾ, 2D, 3D അനിമേഷൻ നിർമ്മാണം എന്നിവയിൽ സബ്ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റസ് ക്ലബ്ബുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പരിശീലനം നേടി. സബ്ജില്ല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾ ജില്ല ക്യാമ്പിലേക്കും തുടർന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുക്കും. ഏറ്റവും ആധുനിക സാങ്കേതിക വിദ്യകളായ നിർമ്മിത ബുദ്ധി, മെഷീൻ ലീർണിങ്, റോബോട്ടിക്സ് […]
91-ാമത് ശിവഗിരി തീര്‍ത്ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
വര്‍ക്കല : 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭദ്രദീപം തെളിയിച്ചാണ് മുഖ്യമന്ത്രി 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം ഉദ്ഘാടനം ചെയ്തത്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജന.സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് ബ്രഹ്‌മശ്രീ വിശുദ്ധാനന്ദ […]



