മൂന്നു വയസുകാരി കുഴൽകിണറ്റിൽ വീണു
രാജസ്ഥാനിലെ കോട്‌പുത്ലി-ബെ ഹ്റോർ ജില്ലയിൽ മൂന്ന് വയസുകാരി കുഴൽ ക്കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴ ൽക്കിണറിലാണ് കുട്ടി വീണത്.

രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎ ഫും എസ്‌ഡിആർഎഫും സ്ഥലത്തെത്തി. സ രുന്ദ് പ്രദേശത്തെ പിതാവിൻ്റെ കൃഷിയിടത്തി ൽ കളിക്കുകയായിരുന്ന ചേതന എന്ന പെൺ കുട്ടി അബദ്ധത്തിൽ കുഴൽക്കിണറിലേക്ക് തെ ന്നി വീഴുകയായിരുന്നു.

വടിയിൽ ഘടിപ്പിച്ച കൊളുത്തിന്റെ സഹായ ത്തോടെ പെൺകുട്ടിയെ പുറത്തെടുക്കാൻ ശ്ര മിക്കുകയാണെന്ന് സരുന്ദ് എസ്എച്ച്ഒ മുഹമ്മ ദ് ഇമ്രാൻ പറഞ്ഞു. പെൺകുട്ടിയുടെ ചലനങ്ങ ൾ കാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. കുട്ടിയു ടെ ജീവൻനിലനിർത്താനായി ഓക്സിജൻ എ ത്തിച്ചിട്ടുണ്ട്.

വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോ ഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെൺകുട്ടിയെ വേഗത്തിൽ രക്ഷപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്‌തു.


രണ്ടാഴ്ച മു മ്പ് ദൗസ ജില്ലയിൽ അഞ്ച് വയസുള്ള ആൺ കുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണി ക്കൂറിലേറെ സമയമെടുത്ത് കുട്ടിയെ പുറത്തെ ടുത്തെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.


