യുവ ശ്രേഷ്ഠ ദേശീയ പുരസ്കാര നിറവിൽ ശ്രീജിത്ത് മാരിയിൽ
1 min read

യുവ ശ്രേഷ്ഠ ദേശീയ പുരസ്കാര നിറവിൽ ശ്രീജിത്ത് മാരിയിൽ

യുവ ശ്രേഷ്ഠ ദേശീയ പുരസ്കാര നിറവിൽ ശ്രീജിത്ത് മാരിയിൽ


പാലക്കാട്: ഹിന്ദുസ്ഥാൻ ന്യൂസ് നെറ്റ്‌വർക്ക് നാഷണൽ ഐക്കൺ അവാർഡ് 2023 ( യുവശ്രേഷ്ഠ പുരസ്കാരം) നടനും നർത്തകനും സംവിധായകനുമായ ശ്രീജിത്ത് മാരിയിലിന് ലഭിച്ചു. “തഥാഗത”, “മഹാകാലൻ “, എന്നിങ്ങനെ ശ്രീജിത്തിൻ്റെ ശ്രദ്ധേയമായ ഹ്രസ്വ സിനിമകളെയും, നൃത്തരംഗത്തെ സംഭാവനകളെയും മുൻനിർത്തിയാണ് ഈ ദേശീയ പുരസ്കാരനേട്ടം.

നവംബർ 30 ന് ദില്ലിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.


ഭരതനാട്യം, കുച്ചിപ്പുടി എന്നിങ്ങനെ ശാസ്ത്രീയ നൃത്തരംഗത്ത് പ്രാവീണ്യമുള്ള ശ്രീജിത്തിന് നാട്യ പ്രവീൺ പുരസ്കാര മടക്കം ഒട്ടേറെ അംഗീകാരങ്ങൾ കലാരംഗത്ത് ലഭിച്ചിട്ടുണ്ട്. വാഹനാപകടത്തെ തുടർന്ന് നൃത്തവേദികളിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്ന ശ്രീജിത്ത് ആത്മവിശ്വാസത്തോടെ വീണ്ടും ചിലങ്കയണിയാനുള്ള തയ്യാറെടുപ്പിലാണ്.

പാലക്കാട് പിരായിരി സ്വദേശിയായ ശ്രീജിത്ത് മാരിയിൽ ധനലക്ഷ്മി ഹയർ പർച്ചേസിംഗ് ആൻഡ് ലീസിംഗ് ലിമിറ്റഡ് ഉദ്യോഗസ്ഥനാണ്.
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ട് അടക്കം കലാരംഗത്ത് താൻ കടപ്പെട്ടവർ ഉണ്ടെന്നും ശ്രീജിത്ത് പറയുന്നു.

മഹാകാലൻ നൽകിയ വിജയവും അംഗീകാരവും ഹ്രസ്വ സിനിമാരംഗത്തും ഈ കലാകാരനെ വേറിട്ട പരീക്ഷണകൾക്ക് പ്രേരിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!