കര്‍ണാടക മുന്‍ എം.എല്‍.സി.കെ ഹരീഷ് കുമാര്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു.

ശിവഗിരി: കര്‍ണാടക മുന്‍ എം.എല്‍.സി കെ.ഹരീഷ് കുമാര്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുമായി ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മടക്കം.

ശിവഗിരി മഠത്തിന്‍റെ ഉപഹാരം ജനറല്‍ സെക്രട്ടറി ഹരീഷ് കുമാറിന് കൈമാറി. കോണ്‍ഗ്രസ് സേവാദള്‍ സംസ്ഥാന സെക്രട്ടറി ബസന്ത് ലാല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ പോറ്റി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.




