പൂർണ്ണാ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് ചലച്ചിത്രപിന്നണി ഗായിക കെ.എസ്.ചിത്ര അർഹയായി.
1 min read

പൂർണ്ണാ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് ചലച്ചിത്രപിന്നണി ഗായിക കെ.എസ്.ചിത്ര അർഹയായി.

വർക്കല: പൂർണ്ണാ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് ചലച്ചിത്രപിന്നണി ഗായിക കെ.എസ്.ചിത്ര അർഹയായി. 50,001 രൂപയും ഫലകവുമാണ് പുരസ്‌കാരം.

ഡോ.എസ്. ജയപ്രകാശ് , ജി.പ്രിയദർശനൻ, ഡോ.എം.ജയരാജു എന്നിവരടങ്ങുന്ന ജൂറികമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

അയിരൂർ എം.ജി.എം മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 15ന് ഉച്ചയ്ക്ക് 3ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാർ സമ്മേളന ഉദ്ഘാടനവും പുരസ്‌കാരസമർപ്പണവും നിർവ്വഹിക്കും.

അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാഥിതിയായിരിക്കും.

ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.പി.കെ.സുകുമാരൻ, , എം.ശ്യാമളാദേവി, എം.ജി.എം മോഡൽ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ സജിത്ത് വിജയരാഘവൻ,ഡോ.എസ്.ജയപ്രകാശ്, വി.ഹരിദേവ് തുടങ്ങിയവർ സംസാരിക്കും. ഫൗണ്ടേഷൻ സെക്രട്ടറി എസ്.പൂജ സ്വാഗതവും എം.ജി.കെ പിള്ള നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!