തെറ്റുകള്‍ ചെയ്യാതെ സംശുദ്ധ പ്രവര്‍ത്തനം തുടരാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം∙ . എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . ഒന്നിന്റെ മുന്നിലും പതറാത്ത സംഘടനയാണ് എസ്എഫ്‌ഐ. ചെറിയ തോതില്‍ എന്തെങ്കിലും പ്രശ്‌നം എസ്എഫ്‌ഐക്കെതിരെ പറയാന്‍ കിട്ടിയാല്‍ അതു വലുതാക്കി കാട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നിങ്ങള്‍ ഇപ്പോള്‍ തുടരുന്ന സംശുദ്ധമായ രീതികള്‍ തുടരുക. തെറ്റുകള്‍ക്കെതിരെ നല്ല രീതിയില്‍ പടപൊരുതുന്ന നില സ്വീകരിക്കണം. അത്തരത്തില്‍ എസ്എഫ്‌ഐയുടെ പ്രത്യേകത കാത്തുസൂക്ഷിക്കാന്‍ കഴിയണം.’’ – മുഖ്യമന്ത്രി പറഞ്ഞു. 503 പ്രതിനിധികളും 71 സംസ്ഥാന സമിതി അംഗങ്ങളുമാണ് എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പുതിയ ഭാരവാഹികളെ മറ്റന്നാള്‍ തിരഞ്ഞെടുക്കും.


