ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
1 min read

ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ ∙ യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

കാറുകൾ, ചിപ്പുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുൻപോ പുതിയ നികുതികൾ നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കു തീരുവകളിൽ ഇളവ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

യുഎസിലെ ഉൽപന്നങ്ങൾ ഇന്ത്യയിലും ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ യുഎസിലും വിൽക്കുമ്പോഴുള്ള ‘പരസ്പര നികുതി’ ഒഴിവാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ ഇതോടെ മങ്ങി.

യുഎസിൽ ഉൽപന്നങ്ങൾ നിർമിക്കുകയാണെങ്കിൽ ഒരു തീരുവയും നൽകേണ്ടതില്ല, ഇതുവഴി നമ്മുടെ ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളർ വരുമാനം എത്തും.

തീരുവ സംബന്ധിച്ച തന്റെ നടപടികൾ ഇതിനകം തന്നെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ പരസ്പര താരിഫുകളിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി ഇളവ് നൽകാമെന്ന വാഗ്ദാനം ഇതുവരെ നൽകിയിട്ടില്ലെന്നും ചൊവ്വാഴ്ച ഇലോൺ മസ്കുമായുള്ള സംയുക്ത ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. പുതിയ തീരുവകൾ നടപ്പിലാക്കിയാൽ ട്രംപിന്റെ വ്യാപാരയുദ്ധം കൂടുതൽ വഷളാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!