ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിത്വ ശ്രമദാനം കേന്ദ്രമന്ത്രി
വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
ശിവഗിരി സ്‌കൂളില്‍ ശുചിത്വ ശ്രമദാനം
വര്‍ക്കല: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവാ കാമ്പയിന്റെ ഭാഗമായി
ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു മണിക്കൂര്‍ ശുചിത്വ ശ്രമദാനം
നടത്തി. നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ്. എന്നിവയുടെ നേതൃത്വത്തില്‍
ശ്രമദാനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു
യുവകേന്ദ്ര കേരള ഡയറക്ടര്‍ എം.അനില്‍കുമാര്‍, ശിവഗിരി ഹയര്‍ സെക്കന്‍ഡറി
സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ, പ്രിന്‍സിപ്പല്‍
ഒ.വി.കവിത, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു
