മുക്കത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവർന്നു
കോഴിക്കോട് ∙ മുക്കത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണം കവർന്നു. വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. മുക്കത്തിനടുത്ത് കുമാരനല്ലൂരിൽ ചക്കിങ്ങൽ സെറീനയുടെ വീട്ടിൽ നിന്നാണ് സ്വർണം കളവുപോയത്.

ശനിയാഴ്ച രാത്രി വീട്ടുകാർ ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിനു പോയ സമയത്തായിരുന്നു മോഷണം. രാത്രി പത്തുമണിയോടെ കുടുംബം വീട്ടിൽ തിരികെ എത്തിയപ്പോൾ കതക് അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. സംഭവത്തിൽ പരാതി ലഭിച്ച മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.


