ബഹ്‌റൈനിൽ പ്രവാസിയായ പത്തനംതിട്ട സ്വദേശി കുഴഞ്ഞു വീണു മരിച്ചു
1 min read

ബഹ്‌റൈനിൽ പ്രവാസിയായ പത്തനംതിട്ട സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയിൽ കുടുംബാംഗം എബ്രഹാം ടി വർഗീസ് (54) ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

ഭാര്യ ലീന എബ്രഹാം സൽമാനിയ മെഡിക്കൽ കോളേജിൽ നഴ്‌സാണ് .
മക്കൾ അഖിൽ എബ്രഹാം, അക്‌സ എബ്രഹാം (വിദ്യാർഥികൾ) എന്നിവർ നാട്ടിലാണുള്ളത് .

റവ. ആൻ്റണി ടി വർഗീസ് സഹോദരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!