വിനോദസഞ്ചാരം ഊർജിതമാക്കാൻ ദുബായ്
1 min read

വിനോദസഞ്ചാരം ഊർജിതമാക്കാൻ ദുബായ്

വിനോദസഞ്ചാരം ഊർജിതമാക്കാൻ ദുബായ്

ദുബായ് • ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്. 7,711 പുതിയ ഹോട്ടൽ മുറികളാണ് എമിറേറ്റിൽ തുറന്നത്. വിനോദസഞ്ചാരം ഊർജിതമാക്കുന്നതോടൊപ്പം ഹോട്ടൽ വ്യവസായവും ശക്തിപ്പെടുന്നത് ദുബായുടെ കുതിപ്പ് വ്യക്തമാക്കുന്നു. 2022 ജൂലൈ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിലാണ് ഇത്രയും ഹോട്ടൽ മുറികൾ ഒരുങ്ങിയതെന്ന് ദുബായ് സാമ്പത്തിക വിനോദസഞ്ചാര വിഭാഗം അറിയിച്ചു. 40 പുതിയ ഹോട്ടലുകളാണ് തുറന്നത്

പുതുതായി തുറന്നവയിൽ 9 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവി സ്വന്തമാക്കി. ഫൈവ് സ്റ്റാർ മുദ്രയുള്ള 3,100 ഹോട്ടൽ മുറികളും ഇതിൽ ഉൾപ്പെടും. ഇതോടെ ദുബായിലെ മൊത്തം ഹോട്ടൽ മുറികളിൽ 34.5% പഞ്ചനക്ഷത്ര പദവിയുള്ളതായി മാറി. ചതുർനക്ഷത്ര പദവി നേടിയ 6 ഹോട്ടലുകളിലായി 1,300 മുറികളുണ്ട്. ഈ ശ്രേണിയിൽ 28.4% മുറികളായി. 813 ത്രീസ്റ്റാർ ഹോട്ടലുകളിലായി 1.4 ലക്ഷം മുറികളുണ്ട്. മൊത്തം താമസ മുറികളുടെ 20% വരുമിത്.
ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യവസായത്തിനും താമസത്തിനുമുള്ള സൗകര്യം, ലളിത വീസ നടപടിക്രമങ്ങൾ, ദീർഘകാല ഗോൾഡൻ വീസ, റിമോട്ട് വർക്ക് വീസ തുടങ്ങിയ സൗകര്യങ്ങളാണ് യുഎഇയിലേക്ക് ഒട്ടേറെപ്പേരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!