1 min read

കുടുംബശ്രീ പൗൾട്രി പ്രോസസിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കഠിനംകുളത്ത് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.

കുടുംബശ്രീ കേരള ചിക്കൻ ഉത്പാദനം 25% ആയി ഉയർത്തുമെന്ന് മന്ത്രി എം പി രാജേഷ്. കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കഠിനംകുളത്ത് സ്ഥാപിച്ച പൗൾട്രി പ്രോസസിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം  നിർവഹിക്കുകയായിരുന്നു മന്ത്രി.

നിലവിലെ ആഭ്യന്തര വിപണിയിൽ ആവശ്യമായി വരുന്ന ചിക്കന്റെ 8% കേരള ചിക്കൻ പദ്ധതി വഴിയാണ് ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കും കഴിഞ്ഞ സാമ്പത്തികവർഷം 105.63കോടി രൂപയുടെ വിട്ടു വരവ് നേടി. പദ്ധതിയിലൂടെ 1000 പേർക്ക് പ്രത്യക്ഷമായും500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 ആനയറ വേൾഡ് മാർക്കറ്റ് സമീപം പ്രവർത്തനം ആരംഭിക്കുന്ന കുടുംബശ്രീ മിനി പ്രോസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കഠിനംകുളം ചാന്നാങ്കര നാലര ഏക്കരിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 500 കോഴികളെ സംസ്കരിച്ച് ഇറച്ചി ആക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ് കഠിനംകുളത്തെ പ്ലാനിന്റെ പ്രവർത്തനം മെയ് ആദ്യവാരം പൂർണമായി സജ്ജമാകുന്നതോടുകൂടി സംസ്കരിച്ച കോഴിയിറച്ചിയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും ആവശ്യാനുസരണം വിപണിയിൽ എത്തിക്കാൻ കഴിയും.

ആനയറയിലെ മിനി പ്രോസസിംഗ് യൂണിറ്റിൽ നിന്നും ബിരിയാണി കട്ട് കറിക്കെട്ട് അൽഫാം കട്ട് എന്നിങ്ങനെ ചിക്കൻ ഉൽപ്പന്നങ്ങളും ലഭ്യമാകും കോഴിയിറച്ചിയിൽ നിന്നും വിവിധതരം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ‘മീറ്റ് ഓൺ വീൽസ് ‘എന്ന പേരിൽ മൊബൈൽ വില്പനശാലയും ആരംഭിക്കും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സി. നവീൻ കേരള ചിക്കൻ പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ വി. ആർ. റാണരാജ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ റീത്താ നിക്സൺ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!