1 min read

അവനവഞ്ചേരി ഇണ്ടിളയപ്പൻക്ഷേത്രത്തിലെ ഉത്സവത്തിന് അലോഷി വിപ്ലവഗാനം ആലപിച്ചതിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി; ആറ്റിങ്ങൽ പോലീസിലും റൂറൽ എസ്പിക്കും പരാതി നൽകി.

ആറ്റിങ്ങൽ:അവനവഞ്ചേരി ഇണ്ടിളയപ്പൻ
ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്
നടത്തിയ ഗസൽ പരിപാടിയിൽ വിപ്ലവഗാനം
ആലപിച്ചത് വിവാദമായി.ഗസൽ ഗായകനായ
അലോഷിയുടെ പരിപാടിയിലാണ് അദ്ദേഹം
വിപ്ലവഗാനം ആലപിച്ചത്.

സംഭവത്തിൽ നടപടി
സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക്
കോൺഗ്രസ് കമ്മിറ്റി ആറ്റിങ്ങൽ പോലീസിലും റൂറൽ എസ്പിക്കും പരാതി നൽകി.വിപ്ലവഗാനം പാടുമ്പോൾ അലോഷിയെ പ്രോത്സാഹിപ്പിക്കാൻ പാർട്ടി പ്രവർത്തകരും ഉണ്ടായിരുന്നതായി പരാതിയിൽ ആരോപിക്കുന്നു.

കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തിൽ ഒരു ഗസൽ പ്രോഗ്രാം നടക്കാൻ പോകുന്നുവെന്നും അതിൽ വിപ്ലവഗാനം ആലപിക്കാൻ സാധ്യത ഉണ്ടെന്നും കാണിച്ച് കോൺഗ്രസ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനൽകിയിരുന്നതായും പ്രവർത്തകർ ആരോപിക്കുന്നു.

കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം കടക്കൽ പോലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു. ആ കേസ് നിലനിൽക്കവെയാണ് അലോഷി വീണ്ടും വിപ്ലവഗാനം ആലപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!