ഫുട്ബോൾ പ്ലെയർ ഐ.എം.വിജയൻ പോലീസില്‍ നിന്നും വിരമിച്ചു

ഐ എം വിജയൻ വിരമിച്ചു. എം എസ് പി യിൽ നിന്നാണ് വിരമിച്ചത്. “തൊപ്പി വയ്ക്കാതെ കണ്ടാലേ എന്നെ മനസ്സിലാകൂ..എം എസ് പിയിൽ നിന്ന് റിട്ടയർ ആകുന്നു. വലിയ സന്തോഷം.ഇന്ന് എന്റെ ബർത്ത് ഡേ കൂടിയാണ്. ഞാൻ പോലീസിൽ നിന്ന് റിട്ടയർ ആകുന്നുള്ളൂ. ഫുട്ബോളിൽ നിന്ന് റിട്ടയർ ആകുന്നില്ല” ഐ എം വിജയൻ പറഞ്ഞു.


കൽക്കട്ടയാണ് നല്ലതെന്ന് പറയുമായിരുന്നു. എന്നാൽ മലപ്പുറം അതിൽ നിന്ന് വ്യത്യസ്തമല്ല. സഹപ്രവർത്തകരെല്ലാം മലപ്പുറത്തു നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അവരെല്ലാം എന്നെ കെയർ ചെയ്യാറുണ്ട്. എല്ലാവരും സ്പോർട്സുകാരാണ്. റിട്ടയർ ചെയ്താൽ നിൽക്കാൻ സമയം ഉണ്ടാവില്ല.

പോലീസ് ആയതുകൊണ്ട് പ്രൈവറ്റ് ആയി ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. നല്ല ഒരു അക്കാഡമി തുടങ്ങണമെന്നാണ് ആഗ്രഹം. ഗവൺമെന്റ് സഹായിച്ചാൽ തുടങ്ങും. പ്രൊഫഷണൽ അക്കാദമി ആയിരിക്കും. അവിടെനിന്ന് പഠിക്കാനും, എല്ലാ ദിവസവും ട്രെയിനിങ് നൽകാനും ഉള്ള സൗകര്യങ്ങൾ ഉണ്ടാകണം.

എം എസ് പി യിൽ നിന്ന് റിട്ടയർ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. ഒരു ഫുട്ബോൾ പ്ലെയർ എങ്ങനെ കെയർ ചെയ്യണം എന്ന് സഹപ്രവർത്തകർക്ക് അറിയാം.


മിക്കവരും മലപ്പുറത്തുനിന്ന് തന്നെയുള്ളവരാണ്. ഞാനൊരു ഭാഗ്യമുള്ളവനാണ്. എം എസ് പി യിൽ നിന്ന് റിട്ടയർ ചെയ്യാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. വെള്ളിയാഴ്ച പരേഡ് മാസാവസാനത്തിൽ കിട്ടുക ഒരു ഭാഗ്യമാണ്. ആർക്കും കിട്ടാത്ത വലിയൊരു ഭാഗ്യമാണ് എനിക്ക് കിട്ടിയത്.
റിട്ടയർ മെന്റ് ചടങ്ങ് കഴിഞ്ഞിറങ്ങിയ ഐ. എം. വിജയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.



