1 min read

പരവൂർ പൊഴിക്കര ബീച്ചിൽ കൂട്ടുകാർക്കൊപ്പം ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പരവൂർ: പരവൂർ പൊഴിക്കര ബീച്ചിൽ
കൂട്ടുക്കാർക്കൊപ്പം കുളിക്കാൻ എത്തിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു കാണാതായ ബിരുദ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മയ്യനാട് പുല്ലിച്ചിറ കാട്ടിൽ പുത്തൻ വീട്ടിൽ അജിത് കുമാറിന്റെ മകൻ നീരജ് (ആക്കുടു 18)മൃതദേഹമാണ് ഇന്നലെ രാവിലെ പൊഴിക്കര പൊഴിക്ക് സമീപം കോസ്റ്റൽ ഗാർഡിന്റെ തിരച്ചിലിൽ ലഭിച്ചത്.

കഴിഞ്ഞ ദിവസം
വൈകുന്നേരം 6 മണിയോടെ കൂട്ടുകാർക്ക് ഒപ്പം കടലിൽ കുളിക്കുകയായിരുന്ന നീരജ് ചുഴിയിൽപ്പെടുകയായിരുന്നു. പരവൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മാർട്ടത്തിന് ശേഷം മയ്യനാട് വീട്ടിൽ സംസ്‍കാരം നടത്തി.കൊല്ലം എസ് എൻ കോളേജിലെ ആദ്യ വർഷം ബിരുദ വിദ്യാർത്ഥിയാണ്‌. മാതാവ്: രാജി, സഹോദരി:ആർദ്ര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!