ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ്
1 min read

ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ്

ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ്

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഈ വർഷത്തെ ” എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡിന് ” മുൻ മൂന്നാർ ഗവ: എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലും, മുൻ അനർട്ട് ഡയറക്ടറും, കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവിയുമായിരുന്ന ഡോ:എം ജയരാജു അർഹനായി.

സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, ഊർജ്ജ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നൽകി വരുന്ന സമഗ്ര സംഭാവനകളാണ് ഈ നാഷണൽ അവാർഡിന് അർഹനാക്കിയത്. മലേഷ്യയിലെ പേർലിസ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറും, ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെ റിസർച്ച് ഗൈഡുമാണ്.

കേരള – കാലിക്കട്ട് യൂണിവേഴ്സിറ്റി കളുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായും, ഫാക്കൽട്ടി അംഗമായും , എം.ഇ.എസ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പാരിപ്പള്ളി
യു കെ എഫ് എൻജിനീയറിങ് കോളേജിൽ ഡീൻ അക്കാഡമിക് ആണ്.

ഡിസംബർ 15 ,16 തീയതികളിൽ ഷിംലയിൽ നടക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ 38 മത് ഇലക്ട്രിക്കൽ എൻജിനീയറിങ് നാഷണൽ കൺവെൻഷൻ
ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!