1 min read

മാന്തറ എം വി എൽ പി സ്കൂളിലെ വിദ്യാർത്ഥികള്‍ വായനാദിനാചരണത്തിന്റെ ഭാഗമായി ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി സന്ദര്‍ശിച്ചു

വായനാ ദിനാചരണം : വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു

ഇടവ: ജൂൺ 19 വായനാദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ ലൈബ്രറി സന്ദർശിച്ചു. മാന്തറ എം വി എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് വായനാദിനാചരണത്തിന്റെ ഭാഗമായി ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി സന്ദർശിച്ചത്. ഗ്രന്ഥശാലയിലെ മുതിർന്ന അംഗമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ലക്ഷ്മീ വരാഹൻ വിദ്യാർത്ഥികൾക്ക് വായനയുടെ മഹത്വ സന്ദേശം നൽകി.

എം വി എല്‍ പി എസ് അധ്യാപിക സരിത. വി പുസ്തകങ്ങളെ പരിചയപ്പെടുത്തി കുട്ടികളോട് സംവദിച്ചു. സ്കൂൾ അധ്യാപകരായ ഗിൽബർട്ട്.ഡി, ഹാറൂൺ ലാൽ. എച്ച്, സ്കൂൾ പിടിഎ പ്രസിഡന്റ് പ്രിയ, സരിതമോൾ.എം.എസ്, സജിന. എൻ. എസ് എന്നിവർ സംബന്ധിച്ചു.

വായനയെ സംബന്ധിച്ചുള്ള പ്രഭാഷണങ്ങളും കവിത ചൊല്ലലുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും രണ്ടുമണിക്കൂറോളം ലൈബ്രറിയിൽ ചിലവഴിച്ചു. മധുരം നൽകിയാണ് ലൈബ്രേറിയൻ ജി. ബദരി നാഥും മറ്റ് ലൈബ്രറി പ്രവർത്തകരും കുട്ടികളെയും അധ്യാപകരെയും സ്വീകരിച്ചത്.

ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി സന്ദർശിച്ച മാന്തറ എം വി എൽ പി സ്കൂളിലെ വിദ്യാർഥികളോട് മുൻ ഡയറ്റ് പ്രിൻസിപ്പൽ ലക്ഷ്മീ വരാഹൻ വായനയുടെ മഹത്വ സന്ദേശം നൽകി സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!