1 min read

ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടിയുടെ ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിച്ചു

ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടി സ്ഥാപിച്ചു

പോത്തൻകോട്: വായനശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർത്ഥികളിൽ പുസ്തകപ്രേമം വളർത്തുന്നതിനുമായി സോൾ ലൈറ്റ് വായനപ്പെട്ടി ശാന്തിഗിരി വിദ്യാഭവനിൽ സ്ഥാപിച്ചു. വായനദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സോൾ ലൈറ്റ് വായനപ്പെട്ടിയുടെ ഉദ്ഘാടനം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിർവഹിച്ചു.

പുസ്തകങ്ങൾ ഓരോരുത്തരുടെയും വ്യക്തിത്വവികാസത്തിനും ജീവിതവിജയത്തിനും വഴികാട്ടികളാകുമെന്നും ആത്മവിശ്വാസവും ചിന്താശീലവുമുള്ള പുതിയ തലമുറയെ പുസ്തകവായനയിലൂടെ സൃഷ്ടിക്കാമെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു.

സോൾ ലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല ആമുഖപ്രഭാഷണം നടത്തി. സോൾ ലൈറ്റ് സാഹിത്യ അക്കാദമി ഡയറക്ടർ ജയൻ പോത്തൻകോട്, സ്കൂൾ മാനേജർ ഉമേഷ് ബാബു, രാജാറാം, വൈസ് പ്രിൻസിപ്പാൾ എസ്. വി. ശ്രീജിത്ത് എന്നിവരും പ്രസംഗിച്ചു.

പ്രിൻസിപ്പാൾ സ്മിജേഷ് എസ്. എം സ്വാഗതവും ദീപ്തി എസ്. വിദ്യ നന്ദിയും പറഞ്ഞു.

“വളരുന്ന വായന, വളരേണ്ട വായന” എന്ന ആശയത്തെ ആധാരമാക്കിയാണ് സോൾ ലൈറ്റ് വായനപ്പെട്ടി വിവിധ സ്കൂളുകളിലും ഗ്രന്ഥശാലകളിലും സ്ഥാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!