യുവജന വിഭാഗത്തെ സജീവമാക്കാൻ യുഡിഎഫ് ; നാളെ തിരുവനന്തപുരത്ത് യോഗം ചേരും
1 min read

യുവജന വിഭാഗത്തെ സജീവമാക്കാൻ യുഡിഎഫ് ; നാളെ തിരുവനന്തപുരത്ത് യോഗം ചേരും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവജന വിഭാഗത്തെ സജീവമാക്കാൻ യുഡിഎഫ് നീക്കം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ യുവജന സംഘടനകളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് യോഗം വിളിച്ചു ചേർത്തത്.

ജില്ലാ തലങ്ങളിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കൺന്റോൺമെന്റ് ഹൗസിലാണ് യുഡിവെെഎഫ് യോഗം. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ യുവജന സംഘടനകളെ ഏകോപിപ്പിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ജില്ലാതലങ്ങളിലും കൂട്ടായ്മയ്ക്ക് രൂപം നൽകും. കേന്ദ്ര സർക്കാരിനെതിരെ യുഡിവെെഎഫ് നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആലോചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!