കൈപ്പട്ടൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്
1 min read

കൈപ്പട്ടൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്

പത്തനംതിട്ട കൈപ്പട്ടൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15 നാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസ്സും തിരുവനന്തപുരത്തുനിന്നും മുണ്ടക്കയത്തേക്ക് പോയ ബസ്സുമാണ് കൂട്ടിയിടിച്ചത്.

കൈപ്പട്ടൂര്‍ കടവ് ജംഗ്ഷനില്‍ ആണ് അപകടം. മുണ്ടക്കയം ബസ്സിന്റെ ഡ്രൈവര്‍, സീറ്റിനും സ്റ്റിയറിംഗ് വീലിനുമിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്സും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ടു ബസ്സിലെയും നിരവധി യാത്രക്കാര്‍ക്ക് പരിക്കുണ്ട്, ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!